Mammootty | കണ്ണൂർ രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിയുടെ പേരിൽ 'പൊന്നിൻകുടം വഴിപാട്'
- Published by:meera_57
- news18-malayalam
Last Updated:
മമ്മൂട്ടിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി തിരുവനന്തപുരം സ്വദേശിയായ എ. ജയകുമാർ പൊന്നിൻകുടം വഴിപാട് നടത്തി
കണ്ണൂർ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ (The Taliparamba Rajarajeswara Temple) മമ്മൂട്ടിക്ക് (Mammootty) വേണ്ടി പൊന്നിൻകുടം വഴിപാട് (Ponninkudam offering). മമ്മൂട്ടിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി തിരുവനന്തപുരം സ്വദേശിയായ എ. ജയകുമാർ പൊന്നിൻകുടം വഴിപാട് നടത്തി. ഉത്രം നക്ഷത്രത്തിലായിരുന്നു വഴിപാട്. ക്ഷേത്രത്തിലെ ആരാധനാ മൂർത്തിയായ രാജരാജേശ്വരന്റെ ഫോട്ടോ നൽകിയാണ് ജയകുമാറിനെ ക്ഷേത്ര ഉദ്യോഗസ്ഥർ സ്വീകരിച്ചത്.
ഈ വർഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ക്ഷേത്രത്തിലെത്തി 'പൊന്നിൻകുടം' വഴിപാട് കഴിപ്പിച്ച വിവരം വാർത്തയായിരുന്നു.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, ഐസിസി മുൻ ചെയർമാൻ എൻ. ശ്രീനിവാസൻ എന്നിവരും മുൻകാലങ്ങളിൽ ക്ഷേത്രത്തിലെത്തി ഇതേ വഴിപാട് കഴിപ്പിച്ചിട്ടുണ്ട്.
മുൻപ് നടൻ മോഹൻലാൽ ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയതും വാർത്തകളിൽ ഇടം നേടിയിരുന്നു.
ശബരിമല ക്ഷേത്രത്തിൽ മമ്മൂട്ടിക്ക് വേണ്ടി മോഹൻലാൽ വഴിപാട് നടത്തിയത് മതാന്തര വിശ്വാസങ്ങളെ ചൊല്ലിയുള്ള ഒരു വിവാദത്തിന് തിരികൊളുത്തിയിരുന്നു. വഴിപാടിന്റെ രസീത് ചോർന്നത് വൈറലായി മാറിയതും, ദിവസങ്ങളോളം നീണ്ട ഒരു ചർച്ചയ്ക്ക് തിരിതെളിഞ്ഞു. മമ്മൂട്ടിയുടെ ജന്മനക്ഷത്രം ഉൾപ്പെട്ട ഈ വഴിപാട് ഇസ്ലാമിക തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ചിലർ വിമർശിച്ചു, മറ്റുള്ളവർ അതിനെ വ്യക്തി സൗഹാർദമായി വ്യാഖ്യാനിച്ചു. പ്രാർത്ഥനകൾ വ്യക്തിപരമായ കാര്യമാണെന്നും ആരോഗ്യപ്രശ്നം നേരിടുന്ന തന്റെ സുഹൃത്തിന് വേണ്ടി പ്രാർത്ഥിക്കുകയാണെന്നും മോഹൻലാൽ പിന്നീട് പ്രസ്താവിച്ചു.
advertisement
Summary: Ponninkudam offering for Mammootty at the Rajarajeswara Temple in Taliparamba, Kannur. A. Jayakumar, a native of Thiruvananthapuram, performed Ponninkudam offering for Mammootty's long life and health. The offering was in the Uthram nakshatra. Jayakumar was received by the temple officials with a photo of Rajarajeswara, the deity worshipped in the temple. Earlier, actor Mohanlal had made headlines for making offerings in the name of Mammootty at Sabarimala
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 30, 2025 3:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Mammootty | കണ്ണൂർ രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിയുടെ പേരിൽ 'പൊന്നിൻകുടം വഴിപാട്'


