'ഒരു അന്വേഷണത്തിന്റെ തുടക്കം', 'സ്വർഗം' ചിത്രങ്ങൾ തീയറ്ററിൽ എത്തി
- Published by:meera_57
- news18-malayalam
Last Updated:
ഷൈൻ ടോം ചാക്കോ നായകനായ 'ഒരു അന്വേഷണത്തിന്റെ തുടക്കം', അജു വർഗീസ്, ജോണി ആന്റണി എന്നിവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്ന 'സ്വർഗം' സിനിമകൾ തിയേറ്ററിലേക്ക്
ഷൈൻ ടോം ചാക്കോ നായകനായ 'ഒരു അന്വേഷണത്തിന്റെ തുടക്കം' (Oru Anweshanathinte Thudakkam), അജു വർഗീസ്, ജോണി ആന്റണി എന്നിവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്ന 'സ്വർഗം' (Swargam) സിനിമകൾ തിയേറ്ററിലേക്ക്. രണ്ടു ചിത്രങ്ങളും നവംബർ എട്ടിനാണ് റിലീസ്.
ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം.എ. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ചിത്രം 'ഒരു അന്വേഷണത്തിന്റെ തുടക്കം', എം.എ. നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയിൽ എഴുതിയ ഒരു കേസിന്റെ കുറിപ്പുകൾ വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്.
വാണി വിശ്വനാഥ്, സമുദ്രകനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുർഗ്ഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ് പിഷാരടി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായ്കുമാർ, കലാഭവൻ നവാസ്, ജോണി ആന്റണി, പി. ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, ഉമാ നായർ, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠൻ തുടങ്ങിയവരോടൊപ്പം സംവിധായകൻ എം.എ. നിഷാദ് സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ഏകദേശം അറുപതിലധികം താരങ്ങൾ അഭിനയിക്കുന്നു.
advertisement
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൽ നാസർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിവേക് മേനോൻ നിർവ്വഹിക്കുന്നു. ചിത്രസംയോജനം- ജോൺകുട്ടി, സംഗീതം- എം. ജയചന്ദ്രൻ, പശ്ചാത്തല സംഗീതം- മാർക്ക് ഡി. മൂസ്, ഗാനരചന- പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ഓഡിയോഗ്രാഫി- എം.ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- ബെന്നി, കലാസംവിധാനം- ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ- രമേശ് അമാനത്ത്, വി.എഫ്.എക്സ്.: പിക്ടോറിയൽ, സ്റ്റിൽസ്- ഫിറോസ് കെ. ജയേഷ്, ആക്ഷൻ ഫീനിക്സ് പ്രഭു, ബില്ല ജഗൻ, കൊറിയോഗ്രാഫർ- ബൃന്ദ മാസ്റ്റർ, ഡിസൈൻ-യെല്ലോ യൂത്ത്.
advertisement
അജു വർഗ്ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ്
'സ്വർഗം'. സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം ('ജയ ജയ ഹേ' ഫെയിം), തുഷാര പിള്ള, മേരി ചേച്ചി ('ആക്ഷൻ ഹീറോ ബിജു' ഫെയിം), മഞ്ചാടി ജോബി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താൻ, റിതിക റോസ് റെജിസ്, റിയോ ഡോൺ മാക്സ്, സിൻഡ്രല്ല ഡോൺ മാക്സ് എന്നിവരും അഭിനയിക്കുന്നുണ്ട്.
advertisement
സി.എൻ. ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോക്ടർ ലിസി കെ. ഫെർണാണ്ടസ് ആൻഡ് ടീം ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ശരവണൻ ഡി.എഫ്. ടെക് നിർവ്വഹിക്കുന്നു. ഒരു സെക്കന്റ് ക്ലാസ് യാത്ര' എന്ന ചിത്രത്തിന് ശേഷം റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണിത്.
ഡോക്ടർ ലിസി കെ. ഫെർണാണ്ടസ് എഴുതിയ കഥയ്ക്ക്
സംവിധായകൻ റെജിസ് ആന്റണി, റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി എന്നിവർ എഴുതിയ വരികൾക്ക് ബിജി ബാൽ, ജിന്റോ ജോൺ, ഡോക്ടർ ലിസി കെ. ഫെർണാണ്ടസ് എന്നിവർ സംഗീതം പകരുന്നു. ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ ബേബി ജോൺ കലയന്താനി ഇതാദ്യമായാണ് ഒരു സിനിമക്കായി ഗാനങ്ങൾ ഒരുക്കുന്നത്.
advertisement
കെ.എസ്. ചിത്ര, വിജയ് യേശുദാസ്, ഹരിചരൺ, സുദീപ് കുമാർ,സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരാണ് ഗായകർ. ചിത്രസംയോജനം- ഡോൺമാക്സ്, കൊറിയോഗ്രാഫി- കല, കലാസംവിധാനം- അപ്പുണ്ണി സാജൻ, മേക്കപ്പ്- പാണ്ഡ്യൻ, വസ്ത്രാലങ്കാരം- റോസ് റെജിസ്, പ്രൊഡക്ഷൻ കൺട്രോളർ- തോബിയാസ്, ഫിനാൻസ് കൺട്രോളർ- ഷിജോ ഡൊമിനിക്, പ്രൊമോഷൻ കൺസൽട്ടന്റ്- ജയകൃഷ്ണൻ ചന്ദ്രൻ, ക്രിയേറ്റീവ് ഡയറക്ഷൻ- റോസ് റെജിസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എ.കെ. രജിലേഷ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ബാബുരാജ് മനിശ്ശേരി, പ്രോജക്ട് ഡിസൈനർ- ജിൻ്റോ ജോൺ, പ്രോജക്ട് കോ-ഓർഡിനേറ്റർ- സിജോ ജോസഫ് മുട്ടം, അസോസിയേറ്റ് ഡയറക്ടേർസ്- ആൻ്റോസ് മാണി, രാജേഷ് തോമസ്, സ്റ്റിൽസ്- ജിജേഷ് വാടി, ഡിസൈൻ- ജിസ്സൻ പോൾ, ഐടി സപ്പോർട്ട് ആന്റ് സോഷ്യൽ മീഡിയ- അഭിലാഷ് തോമസ്, ബിടിഎസ്- ജസ്റ്റിൻ ജോർജ്ജ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, ഡിസ്ട്രിബ്യൂഷൻ- സി.എൻ. ഗ്ലോബൽ മൂവീസ് ത്രൂ വള്ളുവനാടൻ സിനിമാ കമ്പനി, ഡിസ്ട്രിബ്യൂഷൻ ഹെഡ്- പ്രദീപ് മേനോൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 08, 2024 10:28 AM IST