പുരുഷ വന്ധ്യംകരണം പ്രമേയമാകുന്ന ചിരിപ്പൂരം; ‘ഭാരത സർക്കാർ ഉത്പന്നം’ ട്രെയിലർ പുറത്ത്

Last Updated:

ഒരു മുഴുനീള കോമഡി എന്റർടെയ്നറാകും സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ടി വി രഞ്ജിത്ത് ആണ് സിനിമയുടെ സംവിധാനം

പുരുഷ വന്ധ്യംകരണം പ്രമേയമാകുന്ന സിനിമ‘ഒരു ഭാരത സർക്കാർ ഉത്പന്ന’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സഹവേഷങ്ങളിലൂടെ മലയാളികൾക്കു സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന ചിത്രത്തിൽ ഷെല്ലി കിഷോർ നായികയാകുന്നു. ഒരു മുഴുനീള കോമഡി എന്റർടെയ്നറാകും സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ടി വി രഞ്ജിത്ത് ആണ് സിനിമയുടെ സംവിധാനം.
പുരുഷവന്ധ്യംകരണത്തിനായി ആളെ കണ്ടെത്താൻ നടക്കുന്ന ആശാ വർക്കർ ദിവ്യയും നാല് കുട്ടികളുടെ പിതാവായ പ്രദീപനുമൊക്കെയാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.
അജു വർഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ജോയ് മാത്യു, ലാൽ ജോസ്, വിനീത് വാസുദേവൻ, ജാഫർ ഇടുക്കി, വിജയ് ബാബു, ഹരീഷ് കണാരൻ, ഗോകുൽ, രാജേഷ് അഴീക്കോടൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഛായാഗ്രഹണം അൻസർ ഷാ നിർവഹിക്കുന്നു.
advertisement
ടി വി കൃഷ്ണൻ തുരുത്തി, ര‍ഞ്ജിത്ത് ജ​ഗന്നാഥൻ, കെ സി രഘുനാഥ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയത് നിസാം റാവുത്തർ ആണ്. ഫൺ-ഫാമിലി എന്റർടെയ്നർ വിഭാ​ഗത്തിലാണ് ചിത്രം ഒരുക്കുന്നത്.
ക്രിയേറ്റീവ് ഡയറക്ടർ രഘുരാമ വർമ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാ​ഗരാജ് നാനി, എഡിറ്റർ ജിതിൻ ഡി കെ, സം​ഗീതം അജ്മൽ ഹസ്ബുള്ള, ​ഗാനരചന അൻവർ അലി, വൈശാഖ് സു​ഗുണൻ, പശ്ചാത്തല സം​ഗീതം എ.ടീം, കലാസംവിധാനം ഷാജി മുകുന്ദ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ എം.എസ്. നിധിൻ, സൗണ്ട് ഡിസൈനർ രാമഭദ്രൻ ബി, മിക്സിങ് വിഷ്ണു സുജാതൻ, പ്രൊഡക്‌ഷൻ കണ്ട്രോളർ ദീപക് പരമേശ്വരൻ, പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ് വിനോദ് വേണു​ഗോപാൽ, ഡി.ഐ പോയറ്റിക്ക്, കളറിസ്റ്റ് ശ്രീക് വാര്യർ, വിതരണം പ്ലാനറ്റ് പിക്ചേഴ്സ്, വിഎഫ്എക്സ് ഡിജി ബ്രിക്സ്, സ്റ്റിൽസ് അജി മ‌സ്കറ്റ്, പിആർഒ- എ.എസ് ദിനേശ്. മാർച്ച് ഒന്നിന് ചിത്രം റിലീസ് ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Film/
പുരുഷ വന്ധ്യംകരണം പ്രമേയമാകുന്ന ചിരിപ്പൂരം; ‘ഭാരത സർക്കാർ ഉത്പന്നം’ ട്രെയിലർ പുറത്ത്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement