Sumathi Valavu | മണിച്ചിത്രത്താഴ് സിനിമ കണ്ട് പേടിക്കുന്ന നായകൻ; 1990s റീ-ക്രിയേറ്റ് ചെയ്ത് 'സുമതി വളവിലെ' ഗാനം

Last Updated:

മലയാളികളുടെ മനസ്സിൽ വീണ്ടും 1990 കാലഘട്ടത്തിലേക്ക് ഒരു മനോഹരമായ യാത്ര സമ്മാനിക്കുന്ന 'ഒറ്റ നോക്ക് കൊണ്ട് ഞാൻ' എന്ന സുമതി വളവിലെ ഗാനമാണ് റിലീസായത്

സുമതി വളവ്
സുമതി വളവ്
മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവിലെ ഏറ്റവും പുതിയ ഗാനരംഗം പുറത്തിറങ്ങി. അഭിലാഷ് പിള്ളയുടേതാണ് സുമതി വളവിന്റെ രചന. മലയാളികളുടെ മനസ്സിൽ വീണ്ടും 1990 കാലഘട്ടത്തിലേക്ക് ഒരു മനോഹരമായ യാത്ര സമ്മാനിക്കുന്ന 'ഒറ്റ നോക്ക് കൊണ്ട് ഞാൻ' എന്ന സുമതി വളവിലെ ഗാനമാണ് റിലീസായത്. ബി.കെ. ഹരിനാരായണന്റെ രചനയിൽ ഗാനത്തിന്റെ സംഗീതസംവിധാനം രഞ്ജിൻ രാജ് നിർവഹിച്ചിരിക്കുന്നു. കപിൽ കപിലനാണ് ആലാപനം.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് നിർമാണം. ആഗസ്റ്റ് ഒന്നിന് സുമതി വളവ് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും.
സുമതി വളവിന്റെ കോ പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി എന്നിവരാണ്. മലയാള സിനിമയിലെ 35ൽപ്പരം അഭിനേതാക്കളും മറ്റു പ്രതിഭകളും മികച്ച സാങ്കേതിക പ്രവർത്തകരും ഒരുമിക്കുമ്പോൾ പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് ഉറപ്പാണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഹൊറർ ഫാമിലി ഡ്രാമാ ഗണത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
advertisement
ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവ് കേരളത്തിലെ തിയേറ്ററുകളിൽ വിതരണം നിർവഹിക്കുന്നത്.
അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ്‌ കെ.യു., ശ്രീജിത്ത്‌ രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്‌, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ്‌ കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്‌, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
advertisement
മ്യൂസിക് 24 x7 ആണ് സുമതിവളവിന്റെ ഓഡിയോ റൈറ്റ്സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്‌ചേഴ്‌സാണ് സുമതി വളവിന്റെ ഓവർസീസ് വിതരണാവകാശികൾ. ശങ്കർ പി.വി. ഛായാഗ്രഹണം നിർവഹിക്കുന്ന സുമതി വളവിന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയാണ്.
സൗണ്ട് ഡിസൈനർ: എം.ആർ. രാജാകൃഷ്ണൻ, ആർട്ട്: അജയ് മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ: ബിനു ജി. നായർ, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: ജിത്തു പയ്യന്നൂർ, സ്റ്റിൽസ്: രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ: ശരത് വിനു, വിഎഫ്എക്സ് : ഐഡന്റ് വിഎഫ്എക്സ് ലാബ്, പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.
advertisement
Summary: Otta Nokku Song from Malayalam movie Sumathi Valavu got released on YouTube
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Sumathi Valavu | മണിച്ചിത്രത്താഴ് സിനിമ കണ്ട് പേടിക്കുന്ന നായകൻ; 1990s റീ-ക്രിയേറ്റ് ചെയ്ത് 'സുമതി വളവിലെ' ഗാനം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement