ജനനായകനും മുൻപേ പുറപ്പെട്ടു; ശിവകാർത്തികേയൻ പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ്; നാളെ മുതൽ തിയേറ്ററുകളിൽ
- Published by:meera_57
- news18-malayalam
Last Updated:
സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി' പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്. അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുക
ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘പരാശക്തി’ക്ക് സെൻസർ ബോർഡ് U/A സർട്ടിഫിക്കറ്റ് നൽകി. ചിത്രം നാളെ മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ കേരള വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി' പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്. അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുക.
തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ശിവകാർത്തികേയനും രവി മോഹനും അധർവയും ശ്രീലീലയും കൊച്ചിയിൽ കോളേജ് പ്രൊമോഷനും പ്രസ്സ് മീറ്റ് പരിപാടികളിലും കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു.
പരാശക്തിയുടെ മറ്റ് അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : ജി.വി. പ്രകാശ്, ഛായാഗ്രഹണം: രവി കെ. ചന്ദ്രൻ, തിരക്കഥ: സുധാ കോങ്കര, അർജുൻ നദേശൻ, ആക്ഷൻ: സുപ്രീം സുന്ദർ, എഡിറ്റിംഗ്: സതീഷ് സുരിയ,
advertisement
കലാ സംവിധാനം: എസ്. അണ്ണാദുരൈ, നൃത്തസംവിധാനം: ബ്രിന്ദ, കൃതി മഹേഷ്, അനുഷ വിശ്വനാഥൻ; സൗണ്ട് ഡിസൈൻ: സുരേൻ ജി.എസ്., അളഗിയകൂത്തൻ, പി.ആർ.ഒ. : പ്രതീഷ് ശേഖർ.
Summary: The censor board has given a U/A certificate to ‘Parasakthi’, which stars Sivakarthikeyan and Ravi Mohan in the lead roles. The film will hit theaters worldwide from tomorrow. The Kerala distribution rights of the film are held by Sree Gokulam Gopalan’s Sree Gokulam Movies. Directed by Sudha Kongara, ‘Parasakthi’ is a period drama. Atharva and Sivakarthikeyan will be seen as brothers in the film
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 09, 2026 3:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ജനനായകനും മുൻപേ പുറപ്പെട്ടു; ശിവകാർത്തികേയൻ പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ്; നാളെ മുതൽ തിയേറ്ററുകളിൽ







