• HOME
  • »
  • NEWS
  • »
  • film
  • »
  • പുറത്ത് വളരെ മനോഹരമായ കാലാവസ്ഥ; നൃത്ത ചുവടുകളുമായി മലയാളികളുടെ പ്രിയ താരദമ്പതികൾ

പുറത്ത് വളരെ മനോഹരമായ കാലാവസ്ഥ; നൃത്ത ചുവടുകളുമായി മലയാളികളുടെ പ്രിയ താരദമ്പതികൾ

M-Town's celeb couple is belting out a fast number in this video | നിഴലും വെളിച്ചവും ഇടകലർന്ന അന്തരീക്ഷത്തിൽ ചുവടുകൾ തീർക്കുന്ന ഈ താരദമ്പതികളെ മനസ്സിലായോ?

നൃത്തവീഡിയോയിൽ നിന്നും

നൃത്തവീഡിയോയിൽ നിന്നും

  • Share this:
    പുറത്ത് വളരെ മനോഹരമായ കാലാവസ്ഥ. എന്നാലെന്താ ചെയ്യുക? ഒരു ഡാൻസ് തന്നെ ആയാലോ? പിന്നെ അമാന്തിച്ചില്ല. വീടിന്റെ ബാൽക്കണിയുടെ പശ്ചാത്തലത്തിൽ നിഴലും വെളിച്ചവും ഇടകലർന്ന അന്തരീക്ഷത്തിൽ മലയാളികളുടെ പ്രിയ താര ദമ്പതിമാർ നൃത്ത ചുവടുകൾ തീർത്തു.

    ലോക്ക്ഡൗൺ നാളുകളിൽ ആട്ടവും പാട്ടും, എന്തിനേറെ പറയുന്നു വിവാഹത്തിന്റെ ആദ്യ വാർഷികം പോലും ആഘോഷിച്ചു ഇവർ.




    ജോലിത്തിരക്കുകൾക്കിടയിൽ ഏറ്റവും കൂടുതൽ സമയം ഒന്നിച്ചു ചിലവിടാൻ കിട്ടിയതിയനെ വളരെ ഭംഗിയായി ആഘോഷിച്ചവരാണ് പേളി മാണി-ശ്രീനിഷ് അരവിന്ദ് ദമ്പതികൾ. ലോക്ക്ഡൗൺ കഴിഞ്ഞതോടെ ഇരുവരും പഴയ തട്ടകത്തിലേക്ക് പതിയെ മടങ്ങിത്തുടങ്ങുകയായിരുന്നു. എന്നാൽ ഇപ്പോൾ ഒന്നിച്ച് കിട്ടിയ അവസരം രണ്ടുപേരും കൂടി തകർക്കുകയാണ്.

    ഇവരുടെ വീഡിയോക്ക് സുഹൃത്തുക്കളായ ദീപ്തി സതിയും ഷിയാസ് കരീമും കമന്റ് ചെയ്തിട്ടുണ്ട്.
    Published by:user_57
    First published: