റിലീസിന് മുമ്പ് 'മാസ്റ്റർ' സിനിമയുടെ ക്ലൈമാക്സ് ചോർത്തിയയാളെ പൊലീസ് കണ്ടെത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
മാസ്റ്ററിന്‍റെ രംഗങ്ങള്‍ പുറത്തായ സംഭവത്തില്‍ നിര്‍ണായ ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. 400 വ്യാജ വെബ്സൈറ്റുകള്‍ കോടതി നിരോധിച്ചു
ചെന്നൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം മാസ്റ്ററിന്‍റെ ക്ലൈമാക്സ് രംഗങ്ങൾ ഇന്‍റർനെറ്റിലൂടെ പ്രചരിപ്പിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. സിനിമാ വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സർവീസ് പ്രൊവൈഡർ കമ്പനിയിലെ ജീവനക്കാരനാണ് ഒരു മണിക്കൂറോളം ദൈർഘ്യമുള്ള രംഗങ്ങൾ ചോർത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരെയും കമ്പനിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംവിധായകനും നിർമ്മാതാവും നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.
വിതരണക്കാർക്കായി നടത്തിയ ഷോയ്ക്കിടെയാണ് രംഗങ്ങള്‍ ചോര്‍ന്നത് എന്നാണ് സിനിമയുമായി അടുപ്പമുള്ളവർ പറയുന്നത്. കഴിഞ്ഞ ദിവസമാണ് മാസ്റ്ററിലെ ചില രംഗങ്ങള്‍ ചോര്‍ന്നത്. ചിത്രത്തില്‍ നായകന്‍ വിജയ് യുടെ ഇന്‍ട്രോ രംഗങ്ങളും ക്ലൈമാക്സും പത്തും പതിനഞ്ചും സെക്കന്‍ഡുകള്‍ ദൈർഘ്യം വരുന്ന മറ്റു ചില പ്രധാന രംഗങ്ങളുമാണ് ചോര്‍ന്നത്. രംഗങ്ങള്‍ ചോര്‍ത്തിയത് സോണി ഡിജിറ്റല്‍ സിനിമാസിലെ ജീവനക്കാരനാണെന്ന് നിര്‍മാണ കമ്പനി ആരോപിച്ചു. ജീവനക്കാരനെതിരെ പരാതിയും നല്‍കിയിട്ടുണ്ട്.
advertisement
അതിനിടെ മാസ്റ്ററിന്‍റെ രംഗങ്ങള്‍ പുറത്തായ സംഭവത്തില്‍ നിര്‍ണായ ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. 400 വ്യാജ വെബ്സൈറ്റുകള്‍ കോടതി നിരോധിച്ചു. ഇതു സംബന്ധിച്ച് ടെലികോം സേവന ദാതാക്കള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ സിനിമയിലെ രംഗങ്ങള്‍ പ്രചരിക്കുന്ന അക്കൗണ്ടുകള്‍ ബ്ലോക്കു ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വിതരണക്കാര്‍ക്കായി നടത്തിയ ഷോയ്ക്കിടെയാണ് സിനിമയിലെ രംഗങ്ങള്‍ ചോര്‍ന്നത്.
സിനിമയുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കരുതെന്ന് അണിയറപ്രവര്‍ത്തകരും അഭ്യര്‍ഥിച്ചിരുന്നു. 1.5 വര്‍ഷത്തെ അധ്വാനം ഇല്ലാതാക്കരുതെന്ന് സംവിധായകന് ലോകേഷ് കനകരാജ് പറഞ്ഞു. അഭ്യര്‍ഥനയുമായി മറ്റ് തമിഴ് സംവിധായകരും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ സിനിമ ചോർത്തിയവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 12, 2021 3:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
റിലീസിന് മുമ്പ് 'മാസ്റ്റർ' സിനിമയുടെ ക്ലൈമാക്സ് ചോർത്തിയയാളെ പൊലീസ് കണ്ടെത്തി