മർദിച്ചെന്ന മാനേജരുടെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ കേസ്

Last Updated:

ടൊവിനോ തോമസിന്റെ നരിവേട്ട സിനിമയെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിപിൻ കുമാറിന്റെ മൊഴി

ഉണ്ണി മുകുന്ദൻ‌
ഉണ്ണി മുകുന്ദൻ‌
കൊച്ചി: മര്‍ദിച്ചെന്ന മാനേജരുടെ പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലീസാണ് നടനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരനായ വിപിന്‍ കുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ടൊവിനോ തോമസിന്റെ നരിവേട്ട സിനിമയെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് മൊഴി. ഉണ്ണി മുകുന്ദന് എതിരെ താരസംഘടനയ്ക്കും ഫെഫ്കക്കും പരാതി നല്‍കിയിട്ടുണ്ട്.
ഉണ്ണിമുകുന്ദനെതിരെയുള്ള മാനേജരുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം ഇന്ന് നടക്കും. മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തത്. വിപിന്‍ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിനിമാ സംഘടനകളും അന്വേഷണം നടത്തും. ഫ്ലാറ്റില്‍ വച്ച് മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടി എന്നും പരാതിയില്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് പൊലിസിനെ സമീപിച്ചത്. ഇന്നലെയാണ് മാനേജര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതി നല്‍കിയത്.
ഇതും വായിക്കുക: നരിവേട്ടയ്ക്ക് അനുകൂല പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദൻ മാനേജരെ പുറത്താക്കി; മർദിച്ചതായി പരാതി
തിങ്കളാഴ്ച രാവിലെ തന്റെ ഫ്ലാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. തന്‍റെ കണ്ണട ചവിട്ടിപ്പൊട്ടിച്ചു. 'മാർകോ'യ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ ആരോപിക്കുന്നു.
advertisement
'ഉണ്ണി മുകുന്ദന് പലതരം ഫ്രസ്ട്രേഷനുണ്ട്. സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്‍മാറി. കൂടെയുള്ളവരോടാണ് ഉണ്ണി ഫ്രസ്ട്രേഷൻ തീർക്കുന്നത്. ആറ് വർഷമായി ഉണ്ണിയുടെ മാനേജരാണ്'- വിപിൻ പറയുന്നു. 18 വർഷമായി താനൊരു സിനിമ പ്രവർത്തകനാണ്. പല സിനിമകൾക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ട്. സിനിമാ സംഘടനകൾക്കും ഉണ്ണി മുകുന്ദനെതിരെ പരാതി നൽകിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയുമെന്നും വിപിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
Summary: Malayalam actor Unni Mukundan is facing accusations of physical and verbal abuse from his former manager. \Vipin Kumar, the ex-manager, has lodged a complaint with the Info Park Police in Kochi after receiving hospital treatment for his injuries.
മലയാളം വാർത്തകൾ/ വാർത്ത/Film/
മർദിച്ചെന്ന മാനേജരുടെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ കേസ്
Next Article
advertisement
ക്ഷേത്ര വഴിപാടുകൾ ഓൺലൈൻ ബുക്ക് ചെയ്യാനുള്ള സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
ക്ഷേത്ര വഴിപാടുകൾ ഓൺലൈൻ ബുക്ക് ചെയ്യാനുള്ള സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
  • ഓൺലൈൻ വഴിപാടുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനം ആരംഭിച്ചു

  • ഒരു മാസത്തിനകം ഓൺലൈൻ ബുക്കിംഗ് സാധ്യമാകും

  • ഓൺലൈൻ ബുക്കിംഗ് ആറുമാസത്തിനകം എല്ലാ ക്ഷേത്രങ്ങളിലേക്കും വ്യാപിപ്പിക്കും

View All
advertisement