റിലീസിന് തയ്യാറെടുക്കുന്ന 'പൊങ്കാല' സിനിമയുടെ ഷൂട്ടിംഗ് ഭാഗങ്ങൾ പുറത്തുവിട്ടു; അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ സംവിധായകൻ

Last Updated:

ചിത്രത്തിന്റെ ക്ലൈമാക്സ് ഉൾപ്പെടെയുള്ള പ്രധാന രംഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്

പൊങ്കാല, ലീക്ക് ചെയ്ത ഭാഗം
പൊങ്കാല, ലീക്ക് ചെയ്ത ഭാഗം
ശ്രീനാഥ് ഭാസി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'പൊങ്കാല'. ചിത്രം പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കാൻ നിൽക്കവേ, പ്രധാന രംഗങ്ങൾ ഉൾപ്പെടുന്ന ഭാഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഫൈസൽ ഷാക്കെതിരെ സംവിധായകൻ എ.ബി.ബിനിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ചിത്രത്തിന്റെ ക്ലൈമാക്സ് ഉൾപ്പെടെയുള്ള പ്രധാന രംഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന ചിത്രമാണിത്. മലയാളം, തമിഴ് എന്നീ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ശ്രീനാഥ് ഭാസിയുടെ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ് 'പൊങ്കാല'. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ, ചെറായി ഭാഗങ്ങളിലായിരുന്നു.
എ.ബി. ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ദിയാ ക്രിയേഷനും ചേർന്ന് ചിത്രം ദീപു ബോസും അനിൽ പിള്ളയും ചേർന്ന് നിർമ്മിക്കുന്നു. കൊ- പ്രൊഡ്യൂസർ: ഡോണ തോമസ്.
advertisement
2000 കാലഘട്ടത്തിൽ വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കി പറയുന്ന ചിത്രമാണിത്. യാമി സോനാ, ബാബുരാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ് , സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം ജാക്സൺ. എഡിറ്റർ- അജാസ് പൂക്കാടൻ, സംഗീതം- രഞ്ജിൻ രാജ്, കലാസംവിധാനം - കമർ ഇടക്കര, മേക്കപ്പ് - അഖിൽ ടി. രാജ്, കോസ്റ്റ്യും ഡിസൈൻ- സൂര്യാ ശേഖർ, പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആർട്സ് മോഹൻ, ഫൈറ്റ്- മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി; കൊറിയോഗ്രാഫി- വിജയ റാണി, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്,
advertisement
സ്റ്റിൽസ്- ജിജേഷ് വാടി, ഡിസൈനർ- ആർട്ടൊ കോർപ്പസ്.
Summary: Pongala is an upcoming Malayalam movie starring Sreenath Bhasi in the lead role. Director of the film AB Binil has lodged a complaint against assistant director for leaking BTS video
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
റിലീസിന് തയ്യാറെടുക്കുന്ന 'പൊങ്കാല' സിനിമയുടെ ഷൂട്ടിംഗ് ഭാഗങ്ങൾ പുറത്തുവിട്ടു; അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ സംവിധായകൻ
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement