Ponniyin Selvan | ബോക്സ് ഓഫീസില്‍ 'പൊന്നിയിന്‍ സെല്‍വന്‍റെ' പടയോട്ടം; ആദ്യദിന കളക്ഷനില്‍ വിക്രത്തെ മറികടന്നെന്ന് റിപ്പോര്‍ട്ട്

Last Updated:

ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പൊന്നിയിൻ സെൽവന്‍

ബോക്സ് ഓഫീസില്‍ പടയോട്ടമാരംഭിച്ച് കല്‍ക്കിയുടെ ചോളപ്പട. മണിര്തനം സംവിധാനം ചെയ്ത വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ പൊന്നിയിന്‍ സെല്‍വന്‍റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രേഡ് അനലിസ്റ്റുകള്‍. ഇന്ത്യയിലും വിദേശത്തുമായി റിലീസ് ചെയ്ത ചിത്രം  ആദ്യ ദിനത്തില്‍ 78.29 കോടി രൂപയാണ് നേടിയത്.കേരളത്തിലെ നിന്ന് 3.70 കോടി രൂപയാണ് പൊന്നിയിന്‍ സെല്‍വന്‍  നേടിയത്.
തമിഴ്നാട്ടില്‍ നിന്നും മാത്രം 25.86 കോടിയാണ് ചിത്രം ആദ്യദിനം നേടിയത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പൊന്നിയിൻ സെൽവനെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല ട്വീറ്റ് ചെയ്തു.
advertisement
അജിത് ചിത്രം വലിമൈ ആണ് അദ്യ സ്ഥാനത്ത്. 36.17 കോടിയാണ് വരുമാനം. രണ്ടാം സ്ഥാനത്തുള്ള ബീസ്റ്റ് നേടിയത് 26.40 കോടിയാണ്. കമൽഹാസൻ ചിത്രം വിക്രമിനെ പിന്നിലാക്കിയാണ് പൊന്നിയിൻ സെൽവൻ മൂന്നാമതെത്തിയത്.  20.61 കോടിയാണ് ‘വിക്ര’മിന്റെ ആദ്യദിന വരുമാനം. ചിയാൻ വിക്രം നായകനായ കോബ്ര 13 കോടി രൂപയാണ് ആദ്യദിനം നേടിയത്.
ഇന്ത്യയ്ക്ക് പുറത്തും മികച്ച പ്രതികരണമാണ് പൊന്നിയിന്‍ സെല്‍വന്‍ നേടിയിരിക്കുന്നത്. യുകെയില്‍ ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ പിഎസ് -1 സ്വന്തമാക്കി. 40 കോടിയിലധികം രൂപയുടെ കളക്ഷനാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ആദ്യ ദിനത്തില്‍ ചിത്രം നേടിയത്. അമേരിക്കന്‍ ബോക്സ് ഓഫീസില്‍ നിന്ന് 8 കോടിരൂപയുടെ കളക്ഷനാണ് മണിരത്നം ചിത്രം സ്വന്തമാക്കിയത്.
advertisement
  • തമിഴ്നാട് കലക്‌ഷൻ: 25.86 കോടി
  • കേരളം: 3.70 കോടി
  • ആന്ധ്രപ്രദേശ്/തെലങ്കാന: 5.93 കോടി
  • കർണാടക: 5.04 കോടി
  • ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും: 3.51 കോടി
  • വിദേശ രാജ്യങ്ങളിൽ നിന്നും: 34.25 കോടി
advertisement
ഈ വർഷം ആഗോള ബോക്സ്ഓഫിസ് കളക്‌ഷനിൽ ഏറ്റവും വലിയ ഓപ്പണിങ് ലഭിക്കുന്ന ചിത്രമായി പൊന്നിയിൻ സെൽവന്‍ മാറിക്കഴിഞ്ഞു.
ഐശ്വര്യ റായി, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി, ലാൽ, പ്രകാശ് രാജ്, റഹ്മാൻ തുടങ്ങിയ താരങ്ങൾ അതിഗംഭീര താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.  കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുക്കിയത്.
സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോൻ ചിത്രം ‘സർവം താളമയ’ത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേൽ. നിർമാണം മണിരത്നവും ലൈക പ്രൊ‍ഡക്‌ഷൻസും ചേർന്നാണ്. ചിത്രത്തിന്‍റെ രണ്ടാം ഭാഗം അടുത്തവർഷം തിയറ്ററുകളിലെത്തും.
മലയാളം വാർത്തകൾ/ വാർത്ത/Film/
Ponniyin Selvan | ബോക്സ് ഓഫീസില്‍ 'പൊന്നിയിന്‍ സെല്‍വന്‍റെ' പടയോട്ടം; ആദ്യദിന കളക്ഷനില്‍ വിക്രത്തെ മറികടന്നെന്ന് റിപ്പോര്‍ട്ട്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement