Salaar OTT | സലാർ നാല് ഭാഷകളിൽ ഒടിടി സ്ട്രീമിങ് ആരംഭിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
മൾട്ടിപ്ലക്‌സ് അസോസിയേഷനുകൾ നടപ്പാക്കിയ നിബന്ധ പ്രകാരം തിയേറ്ററിനും OTT റിലീസിനും ഇടയിൽ 8 ആഴ്‌ചത്തെ ഇടവേള ഉള്ളതിനാൽ ഹിന്ദി പതിപ്പ് ഉടൻ ഡിജിറ്റൽ പ്രദർശനം ആരംഭിക്കില്ല
പ്രശാന്ത് നീൽ സംവിധാനം ചെയ്ത പ്രഭാസ്-പൃഥ്വിരാജ് ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. തിയറ്ററുകളിൽ വൻവിജയം നേടിയ ശേഷമാണ് സലാർ ഒടിടിയിലേക്ക് എത്തുന്നത്. ബോക്സോഫീസിൽ 600 കോടി രൂപയിലേറെയാണ് സലാറിന്‍റെ കളക്ഷൻ. ചിത്രത്തിൽ പൃഥ്വിരാജ്, പ്രഭാസിനൊപ്പം പ്രധാന വേഷത്തിലാണ് എത്തുന്നത്.
നെറ്റ്ഫ്ലിക്സിൽ നാല് ഭാഷകളിലാണ് സലാർ സ്ട്രീം ചെയ്യുന്നത്. ഇംഗ്ലീഷ് സബ്ടൈറ്റിലിനൊപ്പം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. അതേസമയം മൾട്ടിപ്ലക്‌സ് അസോസിയേഷനുകൾ നടപ്പാക്കിയ നിബന്ധ പ്രകാരം തിയേറ്ററിനും OTT റിലീസിനും ഇടയിൽ 8 ആഴ്‌ചത്തെ ഇടവേള ഉള്ളതിനാൽ ഹിന്ദി പതിപ്പ് ഉടൻ ഡിജിറ്റൽ പ്രദർശനം ആരംഭിക്കില്ല.
ശ്രുതി ഹാസൻ, ശ്രിയ റെഡ്ഡി, ഈശ്വരി റാവു, ഝാൻസി, ജഗപതി ബാബു, ബ്രഹ്മാജി, സപ്തഗിരി എന്നിവരും സലാറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ് ചിത്രം നിർമ്മിച്ചത്. രവി ബസ്രൂർ ആണ് ഈ ആക്ഷൻ ഡ്രാമയുടെ ഈണങ്ങൾ ഒരുക്കിയത്.
advertisement
കെജിഎഫ് ചിത്രങ്ങളുടെ സംവിധായകൻ പ്രശാന്ത് നീൽ ആണ് സലാർ ഒരുക്കിയിരിക്കുന്നത്. പ്രഭാസ് അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രമാണ് സലാറിന്‍റെ പ്രത്യേകത. മലയാളി താരം പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രവും സലാറിൽ കൈയടി നേടുന്നുണ്ട്.
ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് വര്‍ദ്ധരാജ് മാന്നാർ എന്നാണ്. നായകന്റെ ഉറ്റ സുഹൃത്താണ് ചിത്രത്തിൽ വര്‍ദ്ധരാജ മാന്നാര്‍ എന്ന കഥാപാത്രം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
January 20, 2024 10:45 AM IST