പ്രഭുദേവയും സണ്ണി ലിയോണിയും ഒന്നിച്ചപ്പോൾ; സൂപ്പർ ഹിറ്റായി പേട്ടറാപ്പിലെ 'വെച്ചി സെയ്യുതെ'
- Published by:Sarika N
- news18-malayalam
Last Updated:
മലയാളിയായ എസ് ജെ സിനു ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് , ചിത്രം സെപ്റ്റംബർ 27ന് തിയേറ്ററുകളിലേക്കെത്തും
പ്രഭുദേവ നായകനായി എത്തുന്ന പേട്ടറാപ്പിലെ പുതിയ ഗാനം റിലീസായി .സണ്ണി ലിയോണും പ്രഭു ദേവയും ഒന്നിച്ചുള്ള വെച്ചി സെയ്യുതെ എന്ന ഗാനമാണ് പുറത്തുവന്നിട്ടുള്ളത്.നേഹാ ബാസിനും എം സി റൂഡും ആലപിച്ച ഗാനം ഒരുക്കിയിരിക്കുന്നത് ഡി ഇമ്മാൻ ആണ്. മലയാളിയായ എസ് ജെ സിനു ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് .ചിത്രം സെപ്റ്റംബർ 27ന് തിയേറ്ററുകളിലേക്കെത്തും.ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് നിർമിക്കുന്നത്. ചിത്രത്തിൽ വേദികയാണ് നായികയായെത്തുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി കെ ദിനിലാണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
advertisement
പേട്ടറാപ്പിന് കേരളത്തിലും വലിയ പ്രമോഷൻ നൽകാനാണ് അണിയറ പ്രവർത്തകർ ഒരുക്കുന്നത്. പ്രൊമോഷൻ പരിപാടികൾക്കായി സെപ്റ്റംബർ ആദ്യ വാരം പ്രഭുദേവയും സണ്ണി ലിയോണും വേദികയും മറ്റു താരങ്ങളും കൊച്ചിയിലെത്തും. പ്രൊഡക്ഷൻ കൺട്രോളർ ആനന്ദ് .എസ്, ശശികുമാർ.എസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിയ എസ്, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: അബ്ദുൾ റഹ്മാൻ, കൊറിയോഗ്രാഫി: ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട്: ദിനേശ് കാശി,വിക്കി മാസ്റ്റർ,ലിറിക്സ് :വിവേക്,മദൻ ഖർക്കിക്രിയേറ്റീവ് സപ്പോർട്ട്: സഞ്ജയ് ഗസൽ, കോ ഡയറക്ടർ: അഞ്ജു വിജയ്, ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: സായ്സന്തോഷ്, ഡിസ്ട്രിബൂഷൻ ഹെഡ് : പ്രദീപ് മേനോൻ, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
September 15, 2024 9:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രഭുദേവയും സണ്ണി ലിയോണിയും ഒന്നിച്ചപ്പോൾ; സൂപ്പർ ഹിറ്റായി പേട്ടറാപ്പിലെ 'വെച്ചി സെയ്യുതെ'