Dragon OTT: തീയേറ്ററിൽ വിജയം കൊയ്ത 'ഡ്രാഗൺ' ഒടിടിയിലേക്ക്
Last Updated:
നെറ്റ്‌ഫിക്സിലൂടെ മാർച്ച് 21 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും
പ്രദീപ് രംഗനാഥനെ (Pradeep Ranganathan) നായകനാക്കി അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഡ്രാഗൺ. തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം സ്വന്തമാക്കിയ ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്. നെറ്റ്‌ഫിക്സിലൂടെ മാർച്ച് 21 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. തമിഴിന് പുറമെ ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളും ചിത്രം സ്ട്രീം ചെയ്യും.
Blockbuster #Dragon will be streaming from Mar 21 on NETFLIX. pic.twitter.com/vjOmcEg8J3
— Christopher Kanagaraj (@Chrissuccess) March 18, 2025
ലവ് ടുഡേ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. അനുപമ പരമേശ്വരൻ, കയാതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ.എസ്. രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്തത്. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെന്റിന്റെ ബാനറിൽ കൽപ്പാത്തി എസ്. അഘോരം, കൽപ്പാത്തി എസ്. ഗണേഷ്, കൽപ്പാത്തി എസ്. സുരേഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. കേരളത്തിൽ ചിത്രം വിതരണം ചെയ്തത് എസ്. പിക്ചേഴ്സ് ത്രൂ E4 എന്റർടൈൻമെന്റ് ആണ്. നികേത് ബൊമ്മി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത് ലിയോൺ ജെയിംസ് ആണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
March 19, 2025 9:33 AM IST