കൊടുമൺ പോറ്റിയുടെ ടീമിനൊപ്പം പ്രണവ് മോഹൻലാൽ ചേരുന്ന 'എൻഎസ്എസ് 2' ചിത്രീകരണം പൂർത്തിയായി

Last Updated:

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് നിർമാണം

പ്രണവ് മോഹൻലാൽ, NSS2
പ്രണവ് മോഹൻലാൽ, NSS2
പ്രണവ് മോഹൻലാലിനെ (Pranav Mohanlal) നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. 'എൻഎസ്എസ് 2' (NSS2) എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്.
മമ്മൂട്ടി നായകനായ, പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ബ്ലാക്ക് ആൻഡ് വൈറ്റ് ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന സിനിമയാണിത്. നിർമ്മാതാവ് ചക്രവർത്തി രാമചന്ദ്ര 2021 ൽ രൂപം നൽകിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി ആരംഭിച്ച ബാനർ ആണ്.
തന്റെ ആശയങ്ങളെ പൂർണ്ണമായും പിന്തുണക്കുന്ന നിർമ്മാതാക്കൾക്കൊപ്പം വീണ്ടും ഒന്നിക്കുന്നത് ആവേശകരമാണെന്നും, 'ഭ്രമയുഗം' ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയായിരുന്നു സമ്മാനിച്ചതെന്നും ചിത്രം രചിച്ചു സംവിധാനം ചെയ്യുന്ന രാഹുൽ സദാശിവൻ പറഞ്ഞു. പ്രണവ് മോഹൻലാലിനൊപ്പം ജോലി ചെയ്യുന്നത് അതിഗംഭീരമായ ഒരനുഭവമാണെന്നും, NSS2 എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിലേക്ക് മറ്റൊരു അപൂർവ സിനിമാനുഭവം എത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഛായാഗ്രഹണം- ഷെഹ്നാദ് ജലാൽ, സംഗീതം- ക്രിസ്റ്റോ സേവ്യർ, എഡിറ്റർ- ഷഫീക് മുഹമ്മദ് അലി, കലാസംവിധാനം- ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്, സൗണ്ട് മിക്സിങ്- എം.ആർ. രാജകൃഷ്ണൻ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- മെൽവി ജെ., സംഘട്ടനം- കലൈ കിങ്‌സൺ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, വിഎഫ്എക്സ്- ഡിജി ബ്രിക്സ് വിഎഫ്എക്സ്, ഡിഐ- രൻഗ്രേയ്സ് മീഡിയ, പബ്ലിസിറ്റി ഡിസൈനർ- എസ്തറ്റിക് കുഞ്ഞമ്മ, പി.ആർ.ഒ.- ശബരി.
Summary: NSS2 is an upcoming movie in Malayalam featuring Pranav Mohanlal in the lead role. The film comes from the makers of the movie Bramayugam, which had actor Mammootty playing the lead. Rahul Sadasivasan is the director. Pranav was earlier seen in 'Varshangalkku Sesham'
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
കൊടുമൺ പോറ്റിയുടെ ടീമിനൊപ്പം പ്രണവ് മോഹൻലാൽ ചേരുന്ന 'എൻഎസ്എസ് 2' ചിത്രീകരണം പൂർത്തിയായി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement