പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ശസ്ത്രക്രിയ
- Published by:Naseeba TC
- digpu-news-network
Last Updated:
വിലായത്ത് ബുദ്ധ'യുടെ ചിത്രീകരണത്തിനിടെയാണ് അപകടം
കൊച്ചി: നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. താരത്തിന്റെ പുതിയ ചിത്രമായ ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണത്തിനിടെയാണ് അപകടം. മറയൂരിലെ ഷൂട്ടിംഗ് ലാെക്കേഷനിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ കാൽ കുഴയ്ക്കാണ് പരുക്കേറ്റത്. കാലിന് പരുക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൃഥ്വിരാജിന് ഇന്ന് കീ ഹാേൾ ശസ്ത്രക്രിയ നടത്തും. ശസ്ത്രക്രിയയ്ക്ക് ശേഷം താരം നാളെ തന്നെ വീട്ടിലേയ്ക്ക് മടങ്ങും. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ദൃശ്യം കഴിഞ്ഞ ദിവസം പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. ആനപ്പുറത്ത് ക്യാമറ വെച്ച് ഷൂട്ട് ചെയ്യുന്ന രംഗങ്ങളായിരുന്നു താരം പങ്കുവെച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 25, 2023 10:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ശസ്ത്രക്രിയ