Vilaayath Budha | അവന്റെ തൊഴിലാ ചന്ദനമോഷണം; മാസ് വരവിൽ ഡബിൾ മോഹൻ; 'വിലായത്ത് ബുദ്ധ' ട്രെയ്‌ലർ

Last Updated:

പൃഥ്വിരാജ് സുകുമാരനും പ്രിയംവദാ കൃഷ്ണനുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

വിലായത്ത് ബുദ്ധ ട്രെയ്‌ലർ
വിലായത്ത് ബുദ്ധ ട്രെയ്‌ലർ
ചന്ദനമോഷ്‍ടാവ് ഡബിൾ മോഹന്റെ കഥയുമായി വരുന്ന മലയാള ചിത്രം 'വിലായത്ത് ബുദ്ധ'യുടെ (Vilaayath Budha) ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച്, ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ജി.ആർ. ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്.
പൃഥ്വിരാജ് സുകുമാരനും പ്രിയംവദാ കൃഷ്ണനുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'തൊട്ടപ്പൻ' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം നേടിയ നടിയാണ് പ്രിയംവദാ കൃഷ്ണൻ. പിരിമുറുക്കത്തോടെ നീങ്ങുന്ന ചിത്രത്തിൻ്റെ കഥാപുരോഗതിയിൽ ഒരു പ്രണയ ട്രാക്ക് കൂടിയുണ്ട്.
ഉർവ്വശി തീയേറ്റേഴ്സ്, എ.വി.എ. പ്രൊഡക്ഷൻസ് ബാനറുകളിൽ സന്ദീപ് സേനനും എ.വി. അനൂപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷമ്മി തിലകനാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അനു മോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്, ടി.ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശ്രീ നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
advertisement
കഥാകൃത്ത് ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് ജി.ആർ.ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം- ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം - അരവിന്ദ് കശ്യപ്, രണദിവെ; എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്, പ്രൊഡക്ഷൻ ഡിസൈൻ - ബംഗ്ളാൻ, കലാസംവിധാനം - ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - മനു മോഹൻ, കോസ്റ്റ്യും ഡിസൈൻ- സുജിത് സുധാകരൻ, സൗണ്ട് ഡിസൈൻ- അജയൻ അടാട്ട് - പയസ്മോൻ സണ്ണി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കിരൺ റാഫേൽ, അസ്സോസ്സിയേറ്റ് ഡയറക്ടർ - വിനോദ് ഗംഗ, ആക്ഷൻ- രാജശേഖരൻ, കലൈ കിംഗ്സ്റ്റൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു, സ്‌റ്റിൽസ് - സിനറ്റ് സേവ്യർ, പബ്ളിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്, പ്രൊജക്റ്റ് ഡിസൈനർ - മനു ആലുക്കൽ, ലൈൻ പ്രൊഡ്യൂസർ - രഘു സുഭാഷ് ചന്ദ്രൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സംഗീത് സേനൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - രാജേഷ് മേനോൻ, നോബിൾ ജേക്കബ്ബ്, പ്രൊഡക്ഷൻ കൺട്രോളർ - അലക്സ് ഇ. കുര്യൻ, പ്രൊമോഷൻസ്: പൊഫാക്റ്റിയോ.
advertisement
മറയൂർ, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
Summary: Trailer of the Malayalam film 'Vilaayath Buddha', which tells the story of sandalwood thief Double Mohan, has been released. The film will be released worldwide on November 21. The film is produced by Sandeep Senan under the banner of Urvashi Theatres and directed by Jayan Nambiar. G.R. Indugopan's famous novel 'Vilaayath Buddha' is being made into a film with the same name and directed by Jayan Nambiar
മലയാളം വാർത്തകൾ/ വാർത്ത/Film/
Vilaayath Budha | അവന്റെ തൊഴിലാ ചന്ദനമോഷണം; മാസ് വരവിൽ ഡബിൾ മോഹൻ; 'വിലായത്ത് ബുദ്ധ' ട്രെയ്‌ലർ
Next Article
advertisement
Love Horoscope November 15  | വിവാഹം ആസൂത്രണം ചെയ്യാനാകും; സമാധാനം നിറഞ്ഞ ദിവസമായിരിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
വിവാഹം ആസൂത്രണം ചെയ്യാനാകും; സമാധാനം നിറഞ്ഞ ദിവസമായിരിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
  • മകരം രാശിക്കാർക്ക് വിവാഹം ആസൂത്രണം ചെയ്യാനും യാത്ര ചെയ്യാനും കഴിയും

  • കുംഭം രാശിക്കാർക്ക് സ്‌നേഹവും സമാധാനവും നിറഞ്ഞ ദിവസം പ്രതീക്ഷിക്കാം

  • ധനു രാശിക്കാർക്ക് ആശയവിനിമയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബന്ധം

View All
advertisement