നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ഫാമിലി നൈറ്റ്‌സ്'; മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പം പൃഥ്വിയും കുടുംബവും; ചിത്രം പങ്കുവെച്ച് താരം

  'ഫാമിലി നൈറ്റ്‌സ്'; മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പം പൃഥ്വിയും കുടുംബവും; ചിത്രം പങ്കുവെച്ച് താരം

  പാക്കപ്പിന് ശേഷമുള്ള ഒരു ഒത്തുചേരലിന്റെ ചിത്രം ഇപ്പോള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്

  • Share this:
   മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹൈദരാബാദില്‍ പൂര്‍ത്തിയായത്. പാക്കപ്പിന് ശേഷമുള്ള ഒരു ഒത്തുചേരലിന്റെ ചിത്രം ഇപ്പോള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

   ഫാമിലിനൈറ്റ്‌സ് എന്ന ക്യാപ്ഷനോട് കൂടി മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പമുള്ള ചിത്രമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൃഥ്വീരാജിന്റെ ഭാര്യ സുപ്രിയയും ചിത്രത്തിലുണ്ട്.

   44 ദിവസം കൊണ്ടാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം പൂർത്തിയായത്. ക്യാമറയ്ക്ക് മുന്നിൽ മോഹൻലാലിനെ കണ്ടുകൊണ്ടിരിക്കുന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിക്കുന്നു. കൂടാതെ തന്നിൽ അർപ്പിച്ച വിശ്വാസത്തിനു മോഹൻലാലിനും ആന്‍റണി പെരുമ്പാവൂരിലും പൃഥ്വി നന്ദി അറിയിച്ചു. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും നന്ദി അറിയിച്ചുകൊണ്ടാണ് പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. സംവിധായകനെന്ന നിലയിൽ തന്‍റെ രണ്ടാമത്തെ ചിത്രം ഭംഗിയായി പൂർത്തിയാക്കാനായെന്ന ആത്മവിശ്വാസമാണ് പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പ്രകടിപ്പിച്ചത്.

   മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ പൃഥ്വിയുടേതടക്കമുള്ള ക്യാരക്റ്റര്‍ ലുക്കുകള്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തേ തന്നെ പങ്കു വച്ചിരുന്നെങ്കിലും പ്രധാന കഥാപാത്രമായ മോഹന്‍ലാലിന്റെ ചിത്രം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആദ്യമായി മോഹന്‍ലാലിന്റെ ഒരു ലൊക്കേഷന്‍ ചിത്രം പങ്കുവച്ചിരിക്കുകയാണ് ബ്രോഡാഡി എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. മുണ്ടും ജുബ്ബയുമണിഞ്ഞ താരത്തിനെയാണ് ചിത്രത്തില്‍ താരമണിഞ്ഞിരിക്കുന്നത്. ഒപ്പം സംവിധായകനായ പൃഥ്വീരാജും അമ്മ മല്ലിക സുകുമാരനുമുണ്ട്.
   മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൌബിന്‍ സാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുംബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേര്‍ന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.

   ബ്രോ ഡാഡി'' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജഡവും, സംഗീത് ദീപക് ദേവും, കലാസംവിധാനം ഗോകുല്‍ദാസും നിര്‍വ്വഹിക്കും. പശ്ചാത്തലസംഗീത് എം ആര്‍ രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്.

   വാവാ നജുമുദ്ദീന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറും സിദ്ദു പനക്കല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായിരിക്കും. മനോഹരന്‍ പയ്യന്നൂര്‍ ഫിനാന്‍സ് കണ്‍ട്രോളറും, വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരുമാണ്. നിശ്ചല ഛായാഗ്രഹണം സിനറ്റ് സേവിയര്‍ ആണ് നിര്‍വ്വഹിക്കുക.
   Published by:Karthika M
   First published: