പൃഥ്വിരാജും കരീന കപൂറും പ്രധാനവേഷങ്ങൾ ചെയ്യുന്ന ഹിന്ദി ചിത്രം ദായ്‌റക്ക് പാക്കപ്പ്

Last Updated:

ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ച്ചയാണ് ചിത്രം. 2026-ൽ 'ദായ്‌റ' തിയേറ്ററുകളിൽ എത്തും

ദായ്‌റ
ദായ്‌റ
പൃഥ്വിരാജും (Prithviraj Sukumaran) കരീന കപൂറും (Kareena Kapoor) പ്രധാന വേഷങ്ങളിൽ എത്തുന്ന ഹിന്ദി ചിത്രം ദായ്‌റയുടെ (Daayra) ചിത്രീകരണം പൂർത്തിയായി. ജംഗ്ലീ പിക്‌ചേഴ്‌സും പെൻ സ്റ്റുഡിയോസും സംയുക്തമായി നിർമ്മിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ് 'ദായ്‌റ'. റാസി, തൽവാർ, സാം ബഹാദൂർ തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ മേഘ്‌ന ഗുൽസാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിഥ്വിരാജ് സുകുമാരൻ പോലീസ് ഇൻസ്‌പെക്ടറുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ കരീന കപൂർ ആണ് നായിക. ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ച്ചയാണ് ചിത്രം. 2026-ൽ 'ദായ്‌റ' തിയേറ്ററുകളിൽ എത്തും.
സമൂഹത്തിൽ വലിയ ചർച്ചകൾക്ക് കാരണമാകുന്ന ഒരു കുറ്റകൃത്യവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ദായ്‌റയുടെ പ്രമേയം. ഏറെ നാളുകൾക്ക് ശേഷമാണ് പ്രിഥ്വിരാജിന്റെ ഒരു പോലീസ് വേഷം വരുന്നത്. മേഘ്നയോടൊപ്പം യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് തിരക്കഥ എഴുതുന്നത്.
ഈ ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ ഇത് ചെയ്യണം എന്ന് ഉറപ്പിച്ചതായി പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. കഥ പുരോഗമിക്കുമ്പോൾ തന്റെ കഥാപാത്രവും അയാൾ ചെയ്യുന്ന കാര്യങ്ങളും തന്നെ പൂർണമായും ആകർഷിച്ചുവെന്നും പൃഥ്വിരാജ് പറഞ്ഞു. മേഘ്‌ന ഗുൽസാറിന്റെ കാഴ്ചപ്പാടിലും, ജംഗ്ലീ പിക്‌ചേഴ്‌സിന്റെ ബാനറിലും, കരീന കപൂർ പോലുള്ള ഒരു നടിയോടൊപ്പം പ്രവർത്തിക്കുന്നതും തന്നെ സംബന്ധിച്ചിടത്തോളം മികച്ച ഒരു അനുഭവമായിരിക്കുമെന്നും അദേഹം ചിത്രം ലോഞ്ച് ചെയ്ത വേളയിൽ പറഞ്ഞിരുന്നു. പിആർഒ- സതീഷ് എരിയാളത്ത്.
advertisement
Summary: The shooting of the Hindi film Daayra, starring Prithviraj Sukumaran and Kareena Kapoor in the lead roles, has been completed. 'Daayra' is an investigative crime thriller jointly produced by Junglee Pictures and Pen Studios. The film is directed by Meghna Gulzar, who has made hit films like Raazi, Talwar, and Sam Bahadur. Prithviraj Sukumaran plays the role of a police inspector in the film, and Kareena Kapoor is the heroine.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പൃഥ്വിരാജും കരീന കപൂറും പ്രധാനവേഷങ്ങൾ ചെയ്യുന്ന ഹിന്ദി ചിത്രം ദായ്‌റക്ക് പാക്കപ്പ്
Next Article
advertisement
ഭാര്യയ്ക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചില്ല; എൽദോസ് കുന്നപ്പിളളി ഓഫീസ് കെട്ടിടം ഒഴിയണമെന്ന് കെട്ടിട ഉടമ
ഭാര്യയ്ക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചില്ല; എൽദോസ് കുന്നപ്പിളളി ഓഫീസ് കെട്ടിടം ഒഴിയണമെന്ന് കെട്ടിട ഉടമ
  • MLA Eldhose Kunnappilly's office asked the building owner to vacate after his wife wasn't elected chairperson.

  • രാഷ്ട്രീയ തർക്കത്തെ തുടർന്ന് എംഎൽഎയുടെ ഓഫീസ് അടിയന്തരമായി മാറ്റേണ്ടി വന്നതായി ജീവനക്കാർ അറിയിച്ചു.

  • നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ സംഗീത കെ.എസ് വിജയിച്ചു.

View All
advertisement