'കേട്ട നിമിഷം മുതൽ മനസ്സിൽ തങ്ങിനിന്ന കഥ'; കരീനയോടൊപ്പം പുതിയ ബോളിവുഡ് ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്

Last Updated:

മേഘ്‌ന ഗുൽസാറിനൊപ്പം പൃഥിരാജ് സുകുമാരനും കരീന കപൂറും ഒന്നിക്കുന്ന ചിത്രത്തിന് ദായ്റ എന്നാണ് പേരിട്ടിരിക്കുന്നത്

News18
News18
പ്രശസ്ത സംവിധായിക മേഘ്‌ന ഗുൽസാറിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. പൃഥിരാജ് സുകുമാരനും കരീന കപൂറും ഒന്നിക്കുന്ന ചിത്രത്തിന് ദായ്റ എന്നാണ് പേരിട്ടിരിക്കുന്നത്. കരീനയും പൃഥ്വിയും ഈ സിനിമയുടെ വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
'ഹിന്ദി സിനിമയിൽ 25 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ, മേഘ്‌ന ഗുൽസാറിനൊപ്പം അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. തൽവാർ മുതൽ റാസി വരെയുള്ള അവരുടെ സിനിമകൾ ഞാൻ ഏറെ ഇഷ്ടത്തോടെയാണ് നോക്കികണ്ടത്. പ്രതിഭാധനനായ പൃഥ്വിരാജിനൊപ്പം സഹകരിക്കാനുള്ള അവസരവും ഒരു ഹൈലൈറ്റാണ്. ഈ ചിത്രത്തിന്റെ പ്രമേയം ഏറെ പ്രചോദനം നൽകുന്ന ഒന്നാണ്. ദായ്റ മികച്ച ഒരു സിനിമാറ്റിക്ക് അനുഭവമായിരിക്കുമെന്ന് ഞാൻ പ്രേക്ഷകർക്ക് ഉറപ്പു നൽകുന്നു. ശക്തവും കാലികവുമായ ഈ സിനിമയിൽ മേഘ്ന, പൃഥ്വിരാജ്, ജംഗ്ലീ പിക്ചേഴ്സിലെ ടീം എന്നിവരോടൊപ്പം പ്രവർത്തിക്കാൻ ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.' എന്ന് കരീന കുറിച്ചു.
advertisement
advertisement
അതേസമയം, ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ ഇത് ചെയ്യണം എന്ന് ഉറപ്പിച്ചതായി പ്രിഥ്വിരാജ് പറയുന്നു. കഥ പുരോഗമിക്കുമ്പോൾ തന്റെ കഥാപാത്രവും അയാൾ കൊണ്ടുവരുന്ന കാര്യങ്ങളും തന്നെ പൂർണ്ണമായും ആകർഷിച്ചുവെന്നും പല തലങ്ങളുള്ള ഒരു കഥാപാത്രമാണ് തന്റേതെന്നും നടൻ പറഞ്ഞു. ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ച്ചയാണ് ദായ്റ. കുറ്റം, ശിക്ഷ, നീതി എന്നിവയുടെ കാലാതീതമായ വൈരുദ്ധ്യത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. കരീന കപൂർ, സംവിധായിക മേഘ്‌ന എന്നിവർക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ആദ്യ ചിത്രമാണിത്.
advertisement
advertisement
മേഘ്നയ്‌ക്കൊപ്പം യഷും സീമയും ചേർന്ന് തിരക്കഥ നിർവ്വഹിക്കുന്ന ഈ ചിത്രം നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിക്കി കൗശൽ പ്രധാനവേഷത്തിൽ അഭിനയിച്ച സാം ബഹദൂർ ആണ് മേഘ്‌നയുടെ അവസാനചിത്രം. രൺബീർ കപൂറിന്റെ അനിമലുമായി തിയേറ്ററിൽ മത്സരിച്ച ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'കേട്ട നിമിഷം മുതൽ മനസ്സിൽ തങ്ങിനിന്ന കഥ'; കരീനയോടൊപ്പം പുതിയ ബോളിവുഡ് ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement