'അഡാർ ലൗ' വിവാദങ്ങൾ അവസാനിക്കുന്നില്ല. ആരോപണ-പ്രത്യാരോപണങ്ങളുടെ നിരയിൽ ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത് പ്രിയ പ്രകാശ് വാര്യരും റോഷൻ റൗഫുമാണ്. 'ഞാൻ സത്യങ്ങൾ തുറന്നു പറഞ്ഞാൽ പലരും വെള്ളം കുടിക്കും.. എന്തിനാണ് അവരെപ്പോലെ ആകുന്നതെന്നു കരുതി മൗനം പാലിക്കുകയാണ്. കർമം എന്നൊന്ന് ഉണ്ട്.. സത്യങ്ങൾ എന്നായാലും പുറത്തു വരും അത് ദൂരെയല്ല' പ്രിയ ഇൻസ്റ്റയിൽ കുറിച്ചു. പ്രിയയുടെ ഇതേ ഇൻസ്റ്റാ സ്റ്റാറ്റസ് ചിത്രമെടുത്ത് റോഷനും ഷെയർ ചെയ്തതോടെയാണ് വിവാദങ്ങൾ പുതിയ തലത്തിലെത്തിയത്.
പ്രിയയുടെ കണ്ണിറുക്കൽ വീഡിയോ ആഗോള തലത്തിൽ വൈറൽ ആയത് മുതൽ തന്നെ ഒമർ ലുലുവിന്റെ അഡാർ ലൗ എന്ന ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. വീഡിയോ വൈറലായി പ്രിയ താരമായതോടെ ചിത്രത്തിലെ കഥ ഇവർക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന തരത്തിൽ മാറ്റി നായികയായി നിശ്ചയിച്ചിരുന്ന നൂറിൻ ഷരീഫിന്‍റെ പ്രാധാന്യം കുറച്ചെന്നും വിവരങ്ങൾ പ്രചരിച്ചിരുന്നു. തന്റെ കഥാപാത്രത്തിന്റെ പ്രധാന്യം കുറച്ചതിലുള്ള വിഷമം നൂറിനും പങ്ക് വച്ചിരുന്നു. ഈ അടുത്ത് ഒരു ചാനൽ അഭിമുഖത്തിൽ അതിഥികളായെത്തിയ ഒമർ ലുലുവും നൂറിനും നടത്തിയ ചില വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് പ്രിയയും വിഷയത്തിൽ മൗനം വെടിഞ്ഞിരിക്കുന്നത്.
അഭിമുഖത്തിനിടെ പ്രിയയെക്കുറിച്ചുള്ള ചോദ്യത്തിന് അവരുമായി അധികം അടുപ്പമില്ലെന്നും കാര്യങ്ങൾ അറിയില്ലെന്നുമായിരുന്നു നൂറിൻ പ്രതികരിച്ചത്. താനുമായി അഭിനയിക്കാനും അഭിമുഖത്തില്‍ പങ്കെടുക്കാനും ബുദ്ധിമുട്ടാണെന്ന് റോഷൻ പറഞ്ഞിരുന്നുവെന്നും അറിയിച്ചിരുന്നു. പ്രിയ ആളാകെ മാറിപ്പോയെന്നായിരുന്നു ഒമർ ലുലു പറഞ്ഞത്. ഈ പരാമര്‍ശങ്ങൾ ആളുകൾ ഏറ്റെടുത്ത് വിവാദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയയുടെയും അതേറ്റെടുത്ത് റോഷന്റെയും ഇത്തരമൊരു പോസ്റ്റ് എത്തുന്നത്. ഏത് വിഷയത്തെക്കുറിച്ചാണെന്നും ആരെക്കുറിച്ചാണെന്നും വ്യക്തമാകാത്ത ഈ പ്രതികരണം ആളുകൾ ഏറ്റെടുത്തതോടെ ഇരുവരും ഇത് ഇൻസ്റ്റഗ്രാമിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.