ഹണി റോസിനെതിരെ കേസുകൊടുക്കും; പുരുഷന്മാർക്കുവേണ്ടി പുരുഷ കമ്മീഷൻ തുടങ്ങണം: രാഹുൽ ഈശ്വർ
- Published by:Sneha Reghu
- news18-malayalam
Last Updated:
വ്യാജ കേസ് കൊടുക്കുന്നതിന്റെ വേദന എന്താണെന്ന് ഹണി റോസ് അറിയണമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു
കോഴിക്കോട്: നടി ഹണി റോസിനെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയക്കുമെന്ന് രാഹുൽ ഈശ്വർ. വ്യാജ കേസ് കൊടുക്കുന്നതിന്റെ വേദന എന്താണെന്ന് ഹണി റോസ് അറിയണമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. കേസുമായി ഏതറ്റം വരെയും പോകാൻ താൻ തയ്യാറാണ്. തനിക്കുവേണ്ടി താൻ തന്നെ വാദിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ഹണി റോസ് തനിക്കെതിരെ വീണ്ടും പരാതി നൽകിയിരുന്നു. ചാനലിൽ ഇരുന്ന് ഞാൻ പറഞ്ഞ കാര്യങ്ങൾ എങ്ങനെയാണ് കേസ് എടുക്കാനുള്ള കാര്യങ്ങളാകുന്നതെന്നും രാഹുൽ ഈശ്വർ ചോദിച്ചു. പുരുഷന്മാർക്കെതിരെ കേസെടുക്കുന്നതാണ് പുരോഗമനമെന്നാണ് ചിലര്‍ കരുതുന്നത്. പുരുഷന്മാരുടെ പ്രശ്‌നങ്ങളും മാധ്യമങ്ങള്‍ കൊടുക്കുന്നതിന് തയ്യാറായിരിക്കണം. പുരുഷന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുരുഷ കമ്മീഷന്‍ വേണമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.
ഹണി റോസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരം അപമാനിക്കുന്നുവെന്നാണ് പരാതി. ഒരു പുരുഷന് താന്‍ നിരപരാധിയാണെന്ന് പറയാന്‍ പോലും ധൈര്യം ഇല്ലാത്ത സാഹചര്യമാണ് ഉള്ളതെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേർത്തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
January 31, 2025 3:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഹണി റോസിനെതിരെ കേസുകൊടുക്കും; പുരുഷന്മാർക്കുവേണ്ടി പുരുഷ കമ്മീഷൻ തുടങ്ങണം: രാഹുൽ ഈശ്വർ