കറുപ്പണിഞ്ഞ് തലൈവരും പിള്ളേരും ; ലൊക്കേഷനിൽ ദീപാവലി ആഘോഷിച്ച് 'കൂലി' ടീം
- Published by:Sarika N
- news18-malayalam
Last Updated:
കൂലി സെറ്റിലെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ടീം ഒന്നടങ്കം കറുപ്പുടുത്ത് എത്തിയത്
സമൂഹമാധ്യമങ്ങളിൽ വൈറലായി തലൈവരുടെയും പിള്ളേരുടെയും ദീപാവലി ആഘോഷം.ആരാധകർക്ക് കിടിലൻ ദീപാവലി ആശംസകളുമായി രജനികാന്തും കൂലി സിനിമയുടെ അണിയറപ്രവർത്തകരും. കറുപ്പ് ഷർട്ടും കറുപ്പ് മുണ്ടുമുടുത്ത് കൊണ്ടുള്ള രജനികാന്തിന്റെയും സംഘത്തിന്റെയും ചിത്രമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. കൂലി സെറ്റിലെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ടീം ഒന്നടങ്കം കറുപ്പുടുത്ത് എത്തിയത്. രജനികാന്തിനൊപ്പം സംവിധായകൻ ലോകേഷ് കനകരാജ്, ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി.
Team #Coolie wishes everyone a Super Happy Deepavali🧨🔥@rajinikanth @Dir_Lokesh @anirudhofficial @anbariv @girishganges @philoedit @Dir_Chandhru @PraveenRaja_Off pic.twitter.com/2n3QL3NACV
— Sun Pictures (@sunpictures) October 30, 2024
ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. നാഗാർജുന അക്കിനേനി , ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.ചികിത്സയ്ക്ക് ശേഷം രജനികാന്ത് കൂലിയുടെ ലൊക്കേഷനിൽ കഴിഞ്ഞ ദിവസമാണ് ജോയിൻ ചെയ്തത്. നേരത്തെ കൂലിയുടെ ലോക്കേഷനിൽ വെച്ച് നടന്ന ഓണാഘോഷത്തിലും രജനികാന്ത് പങ്കെടുത്തിരുന്നു. രജനിയുടെ പുതിയ ചിത്രമായ വേട്ടയ്യനിലെ ഗാനത്തിന് രജനികാന്തും ഗിരീഷ് ഗംഗാധരനും ചുവടുവെയ്ക്കുകയും ചെയ്തിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
October 31, 2024 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കറുപ്പണിഞ്ഞ് തലൈവരും പിള്ളേരും ; ലൊക്കേഷനിൽ ദീപാവലി ആഘോഷിച്ച് 'കൂലി' ടീം