45 പവൻ സ്വർണം മടക്കിനൽകിയ ശുചീകരണത്തൊഴിലാളിക്ക് സ്വർണമാല സമ്മാനിച്ച് രജനീകാന്ത്
- Published by:meera_57
- news18-malayalam
Last Updated:
പത്മയുടെ സത്യസന്ധമായ പ്രവൃത്തിക്ക് വിവിധ കോണുകളിൽ നിന്ന് വ്യാപകമായ അഭിനന്ദനങ്ങൾ ലഭിച്ചു
ശുചീകരണ തൊഴിലാളിയായ പത്മയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച് ആദരിച്ച് നടൻ രജനീകാന്ത് (Rajinikanth). പത്മയുടെ നിസ്വാർത്ഥ സേവനത്തിനും സ്വഭാവത്തിനും ആദരമായി അദ്ദേഹം ഒരു സ്വർണ്ണമാല സമ്മാനമായി നൽകി. സത്യസന്ധയായ ശുചീകരണ തൊഴിലാളിയെ രജനീകാന്ത് കണ്ടുമുട്ടുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ടി നഗറിൽ ജോലി ചെയ്തിരുന്ന ശുചീകരണ തൊഴിലാളിയായ പത്മ ഈ മാസം ആദ്യം തെരുവിൽ അവകാശികളില്ലാത്ത ഒരു പൗച്ച് കണ്ടെത്തി. 45 പവൻ സ്വർണ്ണാഭരണങ്ങൾ അടങ്ങിയ പൗച്ചായിരുന്നു അത്. സത്യസന്ധയായ അവർ ഉടൻ തന്നെ വിഷയം തന്റെ മേലുദ്യോഗസ്ഥരെ അറിയിക്കുകയും ആഭരണങ്ങൾ അടങ്ങിയ പൗച്ച് പോണ്ടി ബസാർ പോലീസിന് കൈമാറുകയും ചെയ്തു. അന്വേഷണത്തിന് ശേഷം അവർ വിലപിടിപ്പുള്ള വസ്തുക്കൾ അവയുടെ യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകി.
പത്മയുടെ സത്യസന്ധമായ പ്രവൃത്തിക്ക് വിവിധ കോണുകളിൽ നിന്ന് വ്യാപകമായ അഭിനന്ദനങ്ങൾ ലഭിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അവരെ അഭിനന്ദിക്കുകയും ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകുകയും ചെയ്തിരുന്നു.
advertisement
#SuperstarRajinikanth honours frontline worker Padma with a gold chain for her selfless service and good Samaritan spirit. 🙏✨@rajinikanth@RIAZtheboss@ParasRiazAhmed1@V4umedia_ pic.twitter.com/CCHeBxw2mL
— Ramesh Bala (@rameshlaus) February 3, 2026
രജനീകാന്ത് ശുചിത്വ തൊഴിലാളിയെ നേരിൽ കാണുകയും അവരുടെ സത്യസന്ധമായ പ്രവൃത്തിക്ക് നന്ദി അറിയിക്കുകയും ചെയ്തു.
advertisement
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് രജനീകാന്ത് മധുരയിൽ നിന്നുള്ള ഒരു ആരാധകനും സ്വർണ്ണ മാല സമ്മാനമായി നൽകിയിരുന്നു. പാവപ്പെട്ടവർക്കായി അഞ്ച് രൂപയ്ക്ക് പൊറോട്ട വിൽക്കുന്ന ഒരു ഭക്ഷണശാല നടത്തിയതിനാണ് ആരാധകനെ ആദരിച്ചത്. മധുരയിൽ നിന്നുള്ള തന്റെ കടുത്ത ആരാധകനായ രജനി ശേഖറിനെ കുടുംബാംഗങ്ങളോടൊപ്പം കണ്ടുമുട്ടുന്നതിന്റെ ചിത്രങ്ങൾ നടനുമായി അടുത്ത വൃത്തങ്ങൾ പങ്കിട്ടു. ആരാധകന് ഒരു സ്വർണ്ണമാല സമ്മാനമായി നൽകുന്ന ഒരു ചിത്രവും അവർ പങ്കിട്ടു.
രജനീകാന്ത് നിലവിൽ സംവിധായകൻ നെൽസന്റെ 'ജയിലർ 2' എന്ന ചിത്രത്തിലാൽ അഭിനയിച്ചു വരികയാണ്. ഈ വർഷം ഏപ്രിലിൽ സംവിധായകൻ സിബി ചക്രവർത്തിയുടെ സിനിമയുടെ ജോലികൾ ആരംഭിക്കുമെന്ന് നടൻ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.
advertisement
Summary: Actor Rajinikanth honored Padma, a sanitation worker, by inviting her to his home. He honored her with a gold necklace in recognition of her selfless service and character. Pictures of Rajinikanth meeting the honest sanitation worker have gone viral on social media
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 04, 2026 3:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
45 പവൻ സ്വർണം മടക്കിനൽകിയ ശുചീകരണത്തൊഴിലാളിക്ക് സ്വർണമാല സമ്മാനിച്ച് രജനീകാന്ത്









