Jailer 2| അതുക്കുംമേലേ! മുത്തുവേൽ പാണ്ഡ്യനായി രജനി തിരികെ വരുന്നു; ആവേശം വിതറി ജെയിലർ 2 ടീസർ പുറത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
ആദ്യഭാഗത്ത് നിന്ന് ആവേശം ഒട്ടുകുറയില്ലെന്ന് സൂചന നല്‍കിക്കൊണ്ടാണ് ജെയിലര്‍ 2 അനൗണ്‍സ് മെന്റ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്
2023ൽ വൻഹിറ്റായി മാറിയ ചിത്രമാണ് നെല്‍സണ്‍ ദിലിപ് കുമാര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലര്‍. ആരാധകരെ ആവേശത്തിലാക്കി മുത്തുവേല്‍ പാണ്ഡ്യന്‍ തിരിച്ചുവരുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജെയിലര്‍ 2 ചിത്രത്തിനായി വീണ്ടും കൈ കോര്‍ക്കുകയാണ് രജനിയും നെല്‍സണും അനിരുദ്ധും.
പൊങ്കലിനോട് അനുബന്ധിച്ച് സണ്‍ ടിവിയുടെ യുട്യൂബ് ചാനലില്‍ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. അനിരുദ്ധും നെല്‍സണും തമ്മില്‍ ഒരു സ്പായില്‍ നടത്തുന്ന ചര്‍ച്ചയോടെയാണ് ടീസര്‍ വീഡിയോ ആരംഭിക്കുന്നത്. പുതിയ പ്രൊജക്ടുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ അവിടേക്ക് ഒരു കൂട്ടം ആളുകള്‍ കടന്നുവരുന്നു. സ്‌ഫോടനങ്ങളും വെടിവെപ്പും നടക്കുന്നു. ആളുകള്‍ ഓടിമറഞ്ഞതിന് പിന്നാലെ സീനിലേക്ക് ഒരു നിഴല്‍ രൂപം കടന്നുവരുന്നു. സാക്ഷാല്‍ മുത്തുവേല്‍ പാണ്ഡ്യൻ..
പിന്നാലെ അദ്ദേഹത്തിന് നേരെ മൂന്ന് സായുധ വാഹനങ്ങളെത്തുന്നു. അവരെ കണ്ട് തന്റെ മുഖത്തെ കണ്ണട ഊരി വീശുന്ന മുത്തുവേല്‍ പാണ്ഡ്യന്‍, പിന്നാലെ അവര്‍ക്ക് നേരെ പെട്ടെന്ന് എവിടെ നിന്നോ പറന്നടുത്ത മിസൈലുകള്‍. വാഹനങ്ങള്‍ തീഗോളത്തിനൊപ്പം വായുവില്‍ ഉയരുന്നു. ജെയിലറിന്റെ ഹുക്കും സൗണ്ട് ട്രാക്കിന്റെ പശ്ചാത്തലത്തില്‍ രജിനിയുടെ മുഖം സ്‌ക്രീനില്‍ തെളിയുന്നു.
advertisement
ആദ്യഭാഗത്ത് നിന്ന് ആവേശം ഒട്ടുകുറയില്ലെന്ന് സൂചന നല്‍കിക്കൊണ്ടാണ് ജെയിലര്‍ 2 അനൗണ്‍സ് മെന്റ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. മോഹന്‍ലാല്‍, കന്നട സൂപ്പര്‍ താരം ശിവരാജ് കുമാര്‍, വിനായകന്‍, ജാക്കി ഷ്രോഫ് തുടങ്ങിയ താരങ്ങള്‍ അതിഥി വേഷങ്ങളിലായെത്തിയ ചിത്രം ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റ് ആയിരുന്നു. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു.
advertisement
Summary: The makers of Jailer 2 made an official announcement of the film on the occasion of Pongal with a special promo featuring director Nelson Dilipkumar and music composer Anirudh Ravichander. Starring Rajinikanth in the lead, it is the second part of the superstar's successful film which was released in 2023
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
January 14, 2025 8:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Jailer 2| അതുക്കുംമേലേ! മുത്തുവേൽ പാണ്ഡ്യനായി രജനി തിരികെ വരുന്നു; ആവേശം വിതറി ജെയിലർ 2 ടീസർ പുറത്ത്