രജനികാന്തും കമല്‍ഹാസനും 46 വർഷത്തിനുശേഷം ഒന്നിക്കുന്നു; ലോകേഷ് കനകരാജിന്റെ ഗ്യാങ്സ്റ്റർ സിനിമ വരുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
കമല്‍ഹാസന്‍ തന്നെ ഈ ചിത്രം നിര്‍മിക്കാനുള്ള താത്പര്യവും അറിയിച്ചു. സാള്‍ട്ട് പെപ്പര്‍ ലുക്കിലുള്ള രണ്ട് അധോലോക നായകന്മാരുടെ കഥയാണ് ചിത്രം പറയുക എന്നാണ് റിപ്പോര്‍ട്ട്. ഏറെക്കാലത്തിന് ശേഷം നിര്‍ണായകമായ മുഹൂര്‍ത്തത്തില്‍ ഈ അധോലോക നായകര്‍ ഒരുമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമായിരിക്കും ഇതിവൃത്തമെന്നാണ് സൂചന
ചെന്നൈ: തലൈവർ രജനികാന്തും ഉലകനായകൻ കമൽ ഹാസനും 46 വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റർ സിനിമയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വിവരം.
1979ൽ പുറത്തിറങ്ങിയ 'നിനൈത്താലെ ഇനിക്കും' എന്ന ചിത്രത്തിലാണ് അവസാനമായി ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. 1975ല്‍ 'അപൂര്‍വ്വ രാഗങ്ങള്‍' എന്ന ചിത്രത്തിലാണ് കമല്‍- രജനീ ടീം ആദ്യമായി ഒന്നിച്ചത്. ഇതിന് പിന്നാലെ 21 സിനിമകള്‍ ഇരുവരും ഒന്നിച്ച് ചെയ്തു. രണ്ടുപേരും സൂപ്പർ താരങ്ങളായി വളര്‍ന്നതോടെ പിന്നീട് അത്തരം സിനിമകള്‍ സംഭവിച്ചില്ല. ഇരുവർക്കും ഒരുപേലെ പ്രാധാന്യമുള്ള കഥകൾ ഒത്തുവരാത്തതായിരുന്നു ഇതിനുള്ള തടസം.
കമല്‍ഹാസന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ 'വിക്രം' സമ്മാനിച്ച ലോകേഷ് അതിനിടയില്‍ കമല്‍-രജനി ചിത്രത്തിന് പറ്റിയൊരുകഥ കമലിനോട് പങ്കുവച്ചിട്ടുണ്ട്. കമല്‍ഹാസന്‍ തന്നെ ഈ ചിത്രം നിര്‍മിക്കാനുള്ള താത്പര്യവും അറിയിച്ചു. സാള്‍ട്ട് പെപ്പര്‍ ലുക്കിലുള്ള രണ്ട് അധോലോക നായകന്മാരുടെ കഥയാണ് ചിത്രം പറയുക എന്നാണ് റിപ്പോര്‍ട്ട്. ഏറെക്കാലത്തിന് ശേഷം നിര്‍ണായകമായ മുഹൂര്‍ത്തത്തില്‍ ഈ അധോലോക നായകര്‍ ഒരുമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമായിരിക്കും ഇതിവൃത്തമെന്നാണ് സൂചന.
advertisement
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി' സമ്മിശ്ര പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മുന്‍ ലോകേഷ് ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ചിത്രം എത്തിയില്ലെന്നതാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
സൂപ്പര്‍ഹിറ്റ് ചിത്രമായ കൈതിയുടെ രണ്ടാം ഭാഗമാണ് ലോകേഷ് അടുത്തതായി സംവിധാനം ചെയ്യാനിരുന്നത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്‍ത്തി നായകനാകുന്ന കൈതി 2 ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ തുടങ്ങാനാകുമെന്ന് ലോകേഷ് പ്രതീക്ഷ പങ്കുവച്ചിരുന്നു. എന്നാല്‍ കൂലിക്ക് പ്രതീക്ഷിച്ച പ്രതികരണം തിയേറ്ററില്‍ നിന്ന് കിട്ടാതെ വന്നതോടെ കൈതി-2 കഥയില്‍ ചില മാറ്റങ്ങള്‍ ലോകേഷ് വരുത്തുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
advertisement
സൂപ്പര്‍ഹിറ്റ് ചിത്രമായ ജയിലറിന്റെ രണ്ടാംഭാഗമായ ജയിലര്‍-2 വിലാണ് രജനീകാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രത്തിന്റെ സംവിധാനം. അതേസമയം സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരായ അന്‍പറിവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കമല്‍ഹാസന്‍ അടുത്തതായി ചെയ്യുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
August 20, 2025 7:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
രജനികാന്തും കമല്‍ഹാസനും 46 വർഷത്തിനുശേഷം ഒന്നിക്കുന്നു; ലോകേഷ് കനകരാജിന്റെ ഗ്യാങ്സ്റ്റർ സിനിമ വരുന്നു