Kolla Movie |'കൊള്ള' ആരംഭിച്ചു; രജിഷ വിജയനും പ്രിയ വാര്യരും പ്രധാന കഥാപാത്രങ്ങള്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
'ഒരു അഡാര്‍ ലവ്'ന് ശേഷം പ്രിയ വാര്യര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
രജിഷ വിജയനെയും പ്രിയ വാര്യരെയും കേന്ദ്രകഥാപാത്രങ്ങളാക്കി സൂരജ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞു. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ സിബി മലയിലാണ് ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചത്.
'ഒരു അഡാര്‍ ലവ്'ന് ശേഷം പ്രിയ വാര്യര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ബോബി- സഞ്ജയ് കൂട്ടുകെട്ട് തയ്യാറാക്കിയ കഥയ്ക്ക് ജാസിം ബലാല്‍- നെല്‍സണ്‍ ജോസഫ് എന്നിവരാണ് തിരക്കഥ രചിക്കുന്നത്.
ടൈറ്റില്‍ ലോഞ്ചിന് മുന്നോടിയായി ചിത്രത്തിന്റെ പൂജയും നടന്നു. സിബി മലയില്‍, സിയാദ് കോക്കര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, വിനയ് ഫോര്‍ട്ട് എന്നിവര്‍ ചടങ്ങിന് ആശംസ നേര്‍ന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ കോട്ടയത്ത് ആരംഭിക്കും. രജീഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. രജീഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രവി മാത്യുവാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
advertisement
അയ്യപ്പന്‍ ബാനറില്‍ രജീഷ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, അലെന്‍സിയര്‍, പ്രേം പ്രകാശ്, ഷെബിന്‍ ബെന്‍സന്‍, ഡെയിന്‍ ഡേവിസ്, പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ കെ. വി രജീഷാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രവി മാത്യു.
രവി മാത്യു പ്രൊഡക്ഷന്‍സിന്റെ സഹകരണത്തോടെ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രാജവേല്‍ മോഹന്‍ ആണ്. സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റര്‍ അര്‍ജു ബെന്‍, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സനീഷ് സെബാസ്റ്റ്യന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം മെല്‍വി ജെ, ആര്‍ട്ട് രാഖില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 12, 2022 8:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kolla Movie |'കൊള്ള' ആരംഭിച്ചു; രജിഷ വിജയനും പ്രിയ വാര്യരും പ്രധാന കഥാപാത്രങ്ങള്‍