സൗരവ് ഗാംഗുലി ബയോപിക്കിൽ നായകനാവാൻ രാജ്‌കുമാർ റാവു; ഭാരിച്ച ഉത്തരവാദിത്തമെന്ന് നടൻ

Last Updated:

ഗാംഗുലി നേരത്തെ നടത്തിയ ഒരു അഭിമുഖത്തിൽ കാസ്റ്റിംഗ് സ്ഥിരീകരിച്ചതിന് ശേഷമാണ് താരം ഇക്കാര്യം പ്രഖ്യാപിച്ചത്

രാജ്‌കുമാർ റാവു, സൗരവ് ഗാംഗുലി
രാജ്‌കുമാർ റാവു, സൗരവ് ഗാംഗുലി
മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് ശേഷം, മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ രാജ്കുമാർ റാവു നായകനാവുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഗാംഗുലി നേരത്തെ നടത്തിയ ഒരു അഭിമുഖത്തിൽ കാസ്റ്റിംഗ് സ്ഥിരീകരിച്ചതിന് ശേഷമാണ് താരം ഇക്കാര്യം പ്രഖ്യാപിച്ചത്.
എൻഡിടിവിയുമായുള്ള ഒരു പ്രത്യേക സംഭാഷണത്തിൽ, രാജ്കുമാർ റാവു വാർത്ത സ്ഥിരീകരിച്ചു, “ദാദ ഇതിനകം അത് പറഞ്ഞിട്ടുണ്ട്, ഇപ്പോൾ ഞാനും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. അതെ, അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഞാൻ അദ്ദേഹത്തെ അവതരിപ്പിക്കുന്നു. അതൊരു വലിയ ഉത്തരവാദിത്തമാണ്, അതേസമയം, വളരെ രസകരമായിരിക്കും," അദ്ദേഹം പറഞ്ഞു.
2026 ഡിസംബറിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്ന സിനിമയിൽ തന്റെ വേഷം അവതരിപ്പിക്കാൻ രാജ്കുമാർ റാവു ഏറ്റവും അനുയോജ്യനാണെന്ന് സൗരവ് ഗാംഗുലി. 1992 മുതൽ 2008 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനു വേണ്ടി കളിച്ച ഗാംഗുലി, ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്ന് പറഞ്ഞു.
advertisement
"സിനിമ നന്നായി പോകുന്നു. അടുത്ത ഡിസംബറിൽ റിലീസ് ചെയ്യും. ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കും. പ്രീ-പ്രൊഡക്ഷൻ, കഥാ രചന, തിരക്കഥ എന്നിവയ്ക്ക് വളരെയധികം സമയമെടുക്കും. ഷൂട്ടിംഗിന് അത്രയും സമയമെടുക്കില്ല. ഏകദേശം 3 മാസമാണ്, തുടർന്ന് പോസ്റ്റ്-പ്രൊഡക്ഷൻ നടക്കും," ഗാംഗുലി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ടെസ്റ്റിലും ഏകദിനത്തിലുമായി 18,575 റൺസ് നേടിയിട്ടുള്ള ഗാംഗുലിക്ക്, 38 സെഞ്ച്വറികൾ സ്വന്തം പേരിലുണ്ട്. സിനിമ ചെയ്യാനുള്ള ഓഫർ അദ്ദേഹം നിരസിക്കുകയായിരുന്നു. "അനുയോജ്യനായ വ്യക്തിയാണ് അത് ചെയ്യുന്നതെന്ന് ഞാൻ കരുതുന്നു. എല്ലാ കാര്യങ്ങളിലും ഞാൻ അദ്ദേഹത്തെ സഹായിക്കും," ഇന്ത്യയിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഗാംഗുലി പറഞ്ഞു. ചിത്രത്തിന്റെ ഔദ്യോഗിക പേരും സംവിധായകനും ഇതുവരെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിട്ടില്ല.
advertisement
സൗരവ് ഗാംഗുലിയുടെ വേഷത്തിലേക്ക് കടക്കും മുമ്പ്, തികച്ചും വ്യത്യസ്തമായ ഒരു പ്രോജക്ടിന്റെ ജോലികൾ ആരംഭിക്കാൻ രാജ്കുമാർ റാവു തയാറെടുത്തു വരുന്നു. ആദിത്യ നിംബൽക്കർ സംവിധാനം ചെയ്യുന്ന ഒരു ഡാർക്ക് കോമഡി ചിത്രത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. ട്രാപ്പ്ഡ് (2016) സംവിധായകൻ വിക്രമാദിത്യ മോട്‌വാനെയുമായി റാവു വീണ്ടും ഒന്നിക്കുന്ന ഗാംഗുലി ബയോപിക്കിനെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകൾ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും, ചിത്രം ഇപ്പോഴും പ്രീ-പ്രൊഡക്ഷനിലാണ്. പുതിയൊരു മേഖലയിൽ, പുതിയൊരു വേഷം ഏറ്റെടുക്കാൻ റാവുവിന് അവസരം ലഭിച്ചിരിക്കുകയാണ്.
advertisement
നെറ്റ്ഫ്ലിക്സിന്റെ ഒരു മർഡർ കോമഡി സിനിമയുടെ ചിത്രീകരണം താരം ഉടൻ ആരംഭിക്കുമെന്ന് സിനിമാ മേഖലയിൽ ചർച്ചയുണ്ട്. ഈ മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാറോളിലെ 1 എയ്റോസിറ്റി, ഗോരേഗാവിലെ ഫിലിം സിറ്റി എന്നിവയുൾപ്പെടെ മുംബൈയിലെ പ്രധാന സ്ഥലങ്ങളിൽ ചിത്രീകരണം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
Summary: Bollywood actor Rajkummar Rao to feature in Sourav Ganguly biopic. Currently in pre-production phase, the movie would start rolling in January 2026
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സൗരവ് ഗാംഗുലി ബയോപിക്കിൽ നായകനാവാൻ രാജ്‌കുമാർ റാവു; ഭാരിച്ച ഉത്തരവാദിത്തമെന്ന് നടൻ
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement