Game Changer: ഈ വട്ടം വിജയം ഉറപ്പിച്ച് ഷങ്കർ; ഗെയിം ചേഞ്ചര്‍ ട്രെയ്‌ലർ എത്തി
- Published by:Sarika N
- news18-malayalam
Last Updated:
400 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ജനുവരി 10-ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും
തെന്നിന്ത്യൻ സൂപ്പർ താരം രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ഗെയിം ചെയ്ഞ്ചർ’.വൻ ഹൈപ്പിൽ വമ്പൻ ബഡ്ജറ്റിൽ എത്തുന്ന ചിത്രത്തിനെ കുറിച്ചുള്ള ആരാധക പ്രതീക്ഷകൾ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രണ്ടര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ വമ്പന്‍ ക്യാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിൽ രാം ചരൺ ഇരട്ട വേഷത്തിലാണ് എത്തുന്നത്.വിവിധ ഗെറ്റപ്പുകളില്‍ രാം ചരണ്‍ എത്തുന്ന ചിത്രം പല കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.ചിത്രത്തിലെ അഭിനയത്തിന് രാം ചരണിന് ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് സിനിമ കണ്ടതിന് ശേഷം സംവിധായകന്‍ സുകുമാര്‍ പറഞ്ഞിരുന്നു.
രാം ചരണ്‍ നായകനായി എത്തുമ്പോള്‍ കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികാവേഷത്തില്‍ എത്തുന്നത്. അഞ്ജലിയും മറ്റൊരു നായികയായി എത്തുന്നുണ്ട്. എസ്.ജെ സൂര്യയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. സമുദ്രക്കനി, അഞ്ജലി, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.400 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ജനുവരി 10-ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും. കേരളത്തില്‍ ചിത്രം റിലീസിനെത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് ആണ്.ഗെയിം ചേഞ്ചറിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ദില്‍ രാജുവും സിരിഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 03, 2025 1:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Game Changer: ഈ വട്ടം വിജയം ഉറപ്പിച്ച് ഷങ്കർ; ഗെയിം ചേഞ്ചര്‍ ട്രെയ്‌ലർ എത്തി