'സിനിമയിൽ മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതിൽ പൊളിറ്റിക്കൽ കറക്ട്നെസ് എവിടെ?’

Last Updated:

കൊലപാതകം നോര്‍മലൈസ് ചെയ്യപ്പെടുകയാണെന്നും പൊളിറ്റിക്കൽ കറക്ട്നസിനെകുറിച്ച് പറയുന്ന ആരും ഇക്കാര്യം സംസാരിക്കുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. താൻ ചെയ്ത രണ്ടുപടത്തിലും ഒരുതുള്ളിച്ചോര കാണിച്ചിട്ടില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു

News18
News18
സിനിമയിലെ വയലൻസിനെതിരെ നടൻ രമേഷ് പിഷാരടി. ക്രൈം ഗ്ലോറിഫൈ ചെയ്യപ്പെടുകയാണെന്നും ഇത്തരം രംഗങ്ങള്‍ നിയന്ത്രിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം നോര്‍മലൈസ് ചെയ്യപ്പെടുകയാണെന്നും പൊളിറ്റിക്കൽ കറക്ട്നസിനെകുറിച്ച് പറയുന്ന ആരും ഇക്കാര്യം സംസാരിക്കുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. താൻ ചെയ്ത രണ്ടുപടത്തിലും ഒരുതുള്ളിച്ചോര കാണിച്ചിട്ടില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.
രമേഷ് പിഷാരടിയുടെ വാക്കുകൾ- 
'വലിയ കൊലപാതകം, ആ കൊലപാതകത്തിനുശേഷം രണ്ടു വീട്ടുകാർ തമ്മിലുള്ള ശത്രുത. അതാണ് ഗോഡ്ഫാദർ സിനിമയുടെ യഥാർത്ഥ കഥ. ഒരു കൊലപാതകവും കാണിക്കാതെ 450 ദിവസം ഓടിയ സിനിമ കൂടിയാണത്. ഒരു സിനിമ എങ്ങനെ പ്രേക്ഷകരിലേക്കെത്തിക്കണമെന്നത് എഴുത്തുകാരൻ വിചാരിക്കുന്നതുപോലെയാണ്. ഞാൻ രണ്ട് പടം ചെയ്തിട്ടുണ്ട്. ഒരു തുള്ളിച്ചോര ഈ രണ്ടുപടത്തിലും കാണിച്ചിട്ടില്ല. കാണിക്കുന്നവന് കാണിക്കുകയും ചെയ്യാം.
പക്ഷേ ഞാനുൾപ്പടെ, അല്ലെങ്കിൽ നമുക്ക് മുൻപേ നടന്ന തലമുറയെ പൊളിറ്റിക്കൽ കറക്ട്നെസ് എന്നൊരു വാക്ക് പഠിപ്പിച്ചു തരികയും അത് നിറം, ജാതി, ശരീരം ഇതൊക്കെ വച്ച് പരിഹസിക്കുന്നതു മാത്രമല്ല മനുഷ്യൻ മനുഷ്യനെ കൊല്ലുന്നത് പൊളിറ്റിക്കലി ഇൻകറക്ട് ആണ് എന്ന് ഒരു പൊളിറ്റിക്കൽ കറക്ട്നെസുകാർ വാദിക്കുന്നതോ, അല്ലെങ്കിൽ കൊലപാതകങ്ങൾ റിറെക്കോർഡ് ചെയ്ത് മ്യൂസിക് ഇട്ട് ഗ്ലോറിഫൈ ചെയ്യുന്നതിനെതിരെ ഒരു പൊളിറ്റിക്കൽ കറക്ട്നെസിന്റെ വാചകങ്ങളോ എവിടെയും ഞാൻ ഇതുവരെ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല.
advertisement
വളരെ പരിമിതമായ സ്ഥലത്ത് ഇരുന്നുകൊണ്ടാണ് ഈ വിഷയം ഇപ്പോഴും സംസാരിക്കുന്നത്. ഇതിനെക്കുറിച്ച് അഞ്ച് മാസം മുമ്പേ സംസാ‌രിച്ചതാണ്. സോഷ്യൽ മീഡിയയിൽ ഇതിന്റെ കഷ്ണങ്ങൾ വരും, സർട്ടിഫിക്കറ്റും സെൻസറിങും തിയറ്റിൽ അല്ലേ ഒള്ളൂ. ക്രൈം ഈ ലെവലിൽ അവതരിപ്പിക്കുക, വില്ലനായി അഭിനയിച്ച ആളുകൾ സ്റ്റാറിനെപ്പോലെ നടക്കുക. നിരന്തരം കൊല്ലുക, വലിയ പടങ്ങളിൽ ഉൾപ്പടെ കഴുത്തുവെട്ടി കളയുക. ഇതൊക്കെ നിരന്തരം കാണുമ്പോൾ ഇതെല്ലാം സ്വാഭാവികമാണെന്നു തോന്നും. സാധാരണഗതിയിൽ അല്ലാത്ത ആളുകൾക്ക് ഇതെല്ലാം സ്വാഭാവികമാണെന്നു തോന്നാം. ഇതിൽ ചെറിയൊരു നിയന്ത്രണം ആവശ്യമാണ്.
advertisement
കളിപ്പാട്ടങ്ങളുടെ കൂട്ടത്തിൽ തോക്കു വിൽക്കുന്ന നാടാണ് നമ്മുടേത്. ഒരു നിയന്ത്രണം ഉണ്ടെങ്കിൽ നല്ലതാണെന്നു തോന്നുന്നു'
മലയാളം വാർത്തകൾ/ വാർത്ത/Film/
'സിനിമയിൽ മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതിൽ പൊളിറ്റിക്കൽ കറക്ട്നെസ് എവിടെ?’
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement