Mohanlal birthday | 'ആനി മോനെ സ്നേഹിക്കുന്നത് പോലെ ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു' മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി രമേശ് പിഷാരടി
- Published by:Arun krishna
- news18-malayalam
Last Updated:
മോഹന്‍ലാല്‍ - സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ദശരഥം സിനിമയിലെ ഡയലോഗ് പങ്കുവെച്ചാണ് രമേശ് പിഷാരടി മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
മലയാളത്തിന്‍റെ നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് 63-ാം പിറന്നാള്‍. മമ്മൂട്ടി അടക്കമുള്ള സഹപ്രവര്‍ത്തകര്‍ താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നു. വൈറല്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ശ്രദ്ധിക്കപ്പെടാറുള്ള നടന്‍ രമേശ് പിഷാരടി പ്രിയപ്പെട്ട ലാലേട്ടന് നേര്‍ന്ന പിറന്നാള്‍ ആശംസയും ഈ കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാല്‍ – സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ദശരഥം സിനിമയിലെ ഡയലോഗ് പങ്കുവെച്ചാണ് രമേശ് പിഷാരടി മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
‘ആനി മോനെ സ്നേഹിക്കുന്നത് പോലെ ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു .. ഹൃദയപൂർവം പിറന്നാൾ ആശംസകൾ’ – എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രിയ താരത്തിന്‍റെ ജന്മദിനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ആഘോഷിക്കാനാണ് ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ അണിയറയില്‍ ജോലികള്‍ പുരോഗമിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളുടെ അപ്ഡേറ്റുകളും പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
advertisement
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍, പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാന്‍, ജിത്തു ജോസഫിന്‍റെ റാം, മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബറോസ്, രജനീകാന്തിനൊപ്പമുള്ള തമിഴ് ചിത്രം ജയിലര്‍ തുടങ്ങിയവയാണ് മോഹന്‍ലാലിന്‍റെ പുറത്തിറങ്ങാനുള്ള പുതിയ സിനിമകള്‍.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
May 21, 2023 7:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Mohanlal birthday | 'ആനി മോനെ സ്നേഹിക്കുന്നത് പോലെ ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു' മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി രമേശ് പിഷാരടി