advertisement

Vedan | ഇന്നുവീണ മുറിവ് നാളെ അറിവല്ലേ... 'തെരുവിന്റെ മോൻ' മ്യൂസിക് വീഡിയോയുമായി വേടൻ

Last Updated:

വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് 'തെരുവിന്റെ മോൻ'. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്

വേടൻ
വേടൻ
ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ (Vedan) തന്നെ ഏറെ ജനപ്രിയമായ 'കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ...' എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് 'തെരുവിന്റെ മോൻ'. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. 'തെരുവിന്റെ മോന്റെ' മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ 'ഉറങ്ങട്ടെ' എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
advertisement
വിഷ്ണു മലയിൽ കലാസംവിധാനം നിർവഹിക്കുന്ന ആൽബത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ വിഗ്നേഷ് ഗുരുലാലാണ്. കളറിസ്റ്റ്- ജോയ്നർ തോമസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- അമൽ അരിക്കൻ, വിനായക് മോഹൻ, രതുൽ കൃഷ്ണ, ഫിനാൻസ്- വൈഷ്ണവ് ഗുരുലാൽ, അസോസിയേറ്റ് ക്യാമറാമാൻ- സി.ആർ. നാരായണൻ, അസോസിയേറ്റ് ആർട്ട് ഡയറക്ടർ- അമേലേഷ് എം.കെ., പ്രൊഡക്ഷൻ ഹൗസ്- റൈറ്റ് ബ്രെയിൻ സിഡ്രോം, ആർട്ടിസ്റ്റ് മാനേജ്മെന്റ്- ആൾട്ട് പ്ലസ്, പ്രെഡക്ടറ്റ് കോഡിനേറ്റർ- സുഷിൻ മാരൻ, മിക്സ് ആന്റ് മാസ്റ്റർ- അഷ്ബിൻ പോൾസൺ, പബ്ലിസിറ്റി ഡിസൈൻ- മാർട്ടിൻ ഷാജി.
advertisement
Summary: Rapper Vedan is back with a new video song Theruvinte Mon. The song 'Karayalle Nenje Karayalle...' has been made into a video song. Other than Vedan, his fellow musician Rishi and a canine are also in it
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Vedan | ഇന്നുവീണ മുറിവ് നാളെ അറിവല്ലേ... 'തെരുവിന്റെ മോൻ' മ്യൂസിക് വീഡിയോയുമായി വേടൻ
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement