പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റും നടനുമായ ഹരിപ്പാട് സോമൻ അന്തരിച്ചു

Last Updated:

മധു നായകനായ മനുഷ്യപുത്രൻ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്‌താണ് സിനിമാജീവിതം തുടങ്ങിയത്. ഗുരുവായൂർ കേശവൻ, സ്ഫോടനം, തുടങ്ങി നിരവധി സിനിമകളിൽ ചെറിയവേഷങ്ങളിൽ അഭിനയിച്ചു. 1980-ലാണ് ഡബ്ബിങ് രംഗത്തേക്ക് ചുവടുമാറ്റുന്നത്

ഹരിപ്പാട് സോമൻ
ഹരിപ്പാട് സോമൻ
ചെന്നൈ: പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റും നടനുമായ ഹരിപ്പാട് സോമൻ (80) ചെന്നൈയിൽ അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സ യിലായിരുന്നു. മധു നായകനായ മനുഷ്യപുത്രൻ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്‌താണ് സിനിമാജീവിതം തുടങ്ങിയത്. ഗുരുവായൂർ കേശവൻ, സ്ഫോടനം, തുടങ്ങി നിരവധി സിനിമകളിൽ ചെറിയവേഷങ്ങളിൽ അഭിനയിച്ചു. 1980-ലാണ് ഡബ്ബിങ് രംഗത്തേക്ക് ചുവടുമാറ്റുന്നത്.
1995 വരെ മലയാളത്തിലിറങ്ങിയ ഒട്ടുമിക്ക സിനിമകളിലും വിവിധ കഥാപാത്രങ്ങൾക്ക് വേണ്ടി ഡബ്ബിംഗ് നിർവഹിച്ചു. വന്ദനം, ചിത്രം തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. നാട്ടുകാരൻകൂടിയായ ശ്രീകുമാരൻ തമ്പിയുടെ ആദ്യ കാല സിനിമകളിൽ സോമന് നല്ലവേഷങ്ങൾ ലഭിച്ചിരുന്നു.
മലയാളസിനിമ നിർമാണം ചെന്നൈയിൽനിന്നും കേരളത്തിലേക്ക് മാറ്റപ്പെട്ടതോടെ ഹരിപ്പാട് സോമൻ തിരുവനന്തപുരത്തു താമസം തുടങ്ങി. സിനിമകൾക്കൊപ്പം സീരിയലുകളിലും ഡബ്ബ് ചെയ്യുന്നുണ്ടായിരുന്നു. കൊല്ലം ഗംഗ തീയറ്റേഴ്സ‌ിനുവേണ്ടി നാടകങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. സംസ്കാരം ഞായറാഴ്ച വൈകിട്ട് ചെ ന്നൈയിൽ നടന്നു. ഹരിപ്പാട് മുതലപ്പള്ളിൽ പടീറ്റതിൽ പരേതരായ കൃഷ്ണപിള്ളയു ടെയും ഭാർഗവിയമ്മയുടെയും മകനാണ്. ഭാര്യ: പദ്‌മം. മക്കൾ: മണികണ്ഠൻ, ശ്രീഹരി.
advertisement
Summary: Renowned dubbing artist and actor Haripad Soman (80) passed away in Chennai. He had been undergoing treatment for a long time following a stroke. He started his film career by doing a small role in the movie Manushyaputhran, which starred Madhu. He went on to act in minor roles in several films including Guruvayoor Kesavan and Sphotanam. He transitioned into the field of dubbing in 1980.
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റും നടനുമായ ഹരിപ്പാട് സോമൻ അന്തരിച്ചു
Next Article
advertisement
പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റും നടനുമായ ഹരിപ്പാട് സോമൻ അന്തരിച്ചു
പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റും നടനുമായ ഹരിപ്പാട് സോമൻ അന്തരിച്ചു
  • പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റും നടനുമായ ഹരിപ്പാട് സോമൻ (80) ചെന്നൈയിൽ അന്തരിച്ചു.

  • മധു നായകനായ മനുഷ്യപുത്രൻ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്‌ത് സിനിമാജീവിതം ആരംഭിച്ചു.

  • 1980-ൽ ഡബ്ബിങ് രംഗത്തേക്ക് ചുവടുമാറ്റി, 1995 വരെ ഒട്ടുമിക്ക സിനിമകളിലും ഡബ്ബ് ചെയ്തു.

View All
advertisement