ആദ്യം ഡയറ്റ് ചെയ്തപ്പോൾ കൊളസ്‌ട്രോൾ കൂടി; റിമി ടോമിയുടെ ഇപ്പോഴത്തെ ഭക്ഷണ രീതികൾ ഇങ്ങനെ
- Published by:user_57
- news18-malayalam
Last Updated:
Rimi Tomy presents a video on her diet plan | നിലവിൽ 'ഇന്റർമിറ്റന്റ് ഡയറ്റ്' പിന്തുടർന്നാണ് റിമി ഭക്ഷണം നിയന്ത്രിക്കുന്നത്. അതിന്റെ വിശദവിവരങ്ങളുമായി റിമി ടോമി വിഡിയോയിൽ
65 കിലോയിൽ നിന്നും മെലിഞ്ഞതെങ്ങനെ എന്ന് പറഞ്ഞുള്ള വീഡിയോ ഗായിക റിമി ടോമി പോസ്റ്റ് ചെയ്തിരുന്നു. വളരെ മികച്ച പ്രതികരണമായിരുന്നു റിമി സ്വന്തം യൂട്യൂബ് ചാനലിൽ ആരംഭിച്ച വീഡിയോക്ക് ലഭിച്ചത്. അന്ന് റിമി പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോയത് പരിശീലന, വ്യായാമ മുറകളിലേക്കാണെങ്കിൽ, ഇപ്പോൾ പരിചയപ്പെടുത്തുന്നത് സ്വന്തം ഭക്ഷണ ക്രമീകരണങ്ങളാണ്.
പലപല പരീക്ഷണങ്ങൾക്ക് ശേഷമാണ് റിമി ഇപ്പോൾ കാണുന്ന രീതി പിന്തുടരാൻ ആരംഭിച്ചത്. ആദ്യം പരീക്ഷിച്ചത് വളരെയധികം ജനപ്രീതിയുള്ള കീറ്റോ ഡയറ്റായിരുന്നു. ഭക്ഷണത്തിൽ കൊഴുപ്പുള്ള പദാർത്ഥങ്ങൾ ഉൾപ്പെടുത്തി മറ്റുള്ളവ ഒഴിവാക്കുന്ന രീതിയാണ് കീറ്റോ ഡയറ്റിൽ പറയുന്നത്.
Also read: റിമി ടോമിയെ പോലെ മെലിയണോ? തന്റെ വെയ്റ്റ്-ലോസ് വീഡിയോയുമായി പ്രിയഗായിക
നിറയെ കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിച്ച റിമി ഒടുവിൽ ഞെട്ടിക്കുന്ന ആ കാര്യം തിരിച്ചറിഞ്ഞത് രക്ത പരിശോധനയിലൂടെയാണ്. കൊളസ്‌ട്രോൾ ലെവൽ അമിതമായിരിക്കുന്നു!
advertisement
നിലവിൽ ഇന്റർമിറ്റന്റ് ഡയറ്റാണ് റിമി ഫോളോ ചെയ്യുന്നത്. 16:8 അനുപാതത്തിലാണ് ഇതിന്റെ പ്രവർത്തനം. അതായത് ദിവസത്തിൽ എട്ട് മണിക്കൂർ ഭക്ഷണം കഴിക്കുന്ന സമയവും അടുത്ത 16 മണിക്കൂർ ഉപവാസവും എന്ന നിലയിൽ ക്രമീകരിക്കണം. അത്തരത്തിൽ എന്തെല്ലാം കഴിക്കാം, എന്തെല്ലാം ഒഴിവാക്കാം, ജീവിതചര്യ എങ്ങനെ എന്നൊക്കെ റിമി തന്റെ പുതിയ വിഡിയോയിൽ വിശദീകരിക്കുന്നു. വീഡിയോ ചുവടെ:
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 07, 2020 2:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ആദ്യം ഡയറ്റ് ചെയ്തപ്പോൾ കൊളസ്‌ട്രോൾ കൂടി; റിമി ടോമിയുടെ ഇപ്പോഴത്തെ ഭക്ഷണ രീതികൾ ഇങ്ങനെ