ശൈലജ ടീച്ചർക്ക് ആരോഗ്യമന്ത്രി സ്ഥാനം തിരിച്ചുകൊടുക്കാൻ പറ്റുമോ? പോസ്റ്റുമായി രൂപേഷ് പീതാംബരൻ
- Published by:user_57
- news18-malayalam
Last Updated:
ശൈലജ ടീച്ചറെ തിരികെക്കൊണ്ടുവരാനാകുമോ എന്ന് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്റെ പോസ്റ്റ്
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയഭേദമന്യേ പലരുടെയും മുഖത്ത് നിരാശ പടർത്തിയ തീരുമാനമായിരുന്നു രണ്ടാം പിണറായി സർക്കാരിൽ മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉണ്ടാവില്ല എന്നത്. സോഷ്യൽ മീഡിയ കലിപൂണ്ടു എന്ന് വേണം പറയാൻ. ടീച്ചറമ്മ എന്ന് വിളിച്ച് ഏവരും നെഞ്ചിലേറ്റിയ ശൈലജയുടെ അഭാവവുമായി മലയാളി എത്രത്തോളം പൊരുത്തപ്പെട്ടു എന്നും പറയാനൊക്കില്ല.
ഈ സാഹചര്യത്തിൽ ഒരു പോസ്റ്റുമായി വരികയാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ. 'സ്ഫടികം' സിനിമയിൽ മോഹൻലാലിൻറെ ആട് തോമ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും രൂപേഷ് ആണ്. ഒരു ഫേസ്ബുക്ക് കുറിപ്പിലാണ് രൂപേഷ് തന്റെ ഒരു ആഗ്രഹം ചുരുങ്ങിയ വാക്കുകളിൽ പ്രകടിപ്പിച്ചത്. പോസ്റ്റിലെ വാക്കുകൾ ചുവടെ:
"No offense to the current Health Minister of Kerala! നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും, ശൈലജ ടീച്ചർക്ക് ആരോഗ്യ മന്ത്രിസ്ഥാനം തിരിച്ചു കൊടുക്കുന്നതിന് ഒരു തീരുമാനം ആക്കാമെങ്കിൽ , കേരളത്തിൽ പട്ടിണിയും, സാമ്പത്തിക പ്രതിസന്ധിയും, ആത്മഹത്യയും ഒഴിവാക്കാമായിരുന്നു!! കേരളത്തിലെ മനുഷ്യരുടെ ജീവൻ വെച്ച് കളിക്കേണ്ട ഒരു സമയം അല്ല ഇത്!! എന്ന്, കേരളത്തിൽ വോട്ട് ചെയ്ത ഒരു പൗരൻ!!
advertisement
- രൂപേഷ് പീതാംബരൻ
എല്ലാവർക്കും അവരുടെ അഭിപ്രായം ഈ പോസ്റ്റിന്റെ അടിയിൽ പറായാം! ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം!!
#bringbackshailajateacher"
പലരും ശൈലജ ടീച്ചറുടെ അഭാവത്തിൽ പ്രതിഷേധസ്വരം ഉയർത്തിയപ്പോൾ മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നു. അഭിപ്രായങ്ങളെ മാനിക്കുന്നതായും, പുതിയ ആളുകൾ വരികയെന്നതാണ് തങ്ങളുടെ സമീപനമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ മന്ത്രിസഭയിൽ എല്ലാവരും മികവ് കാട്ടിയവരാണ്. എല്ലാവരും മാറണമെന്ന കാര്യത്തിൽ ആർക്കെങ്കിലും ഇളവ് നൽകണമോയെന്നാണ് ചർച്ച ചെയ്തത്. അതിന് പ്രത്യേക ഇളവ് വേണ്ടെന്നായിരുന്നു തീരുമാനം. ഇളവ് കൊടുത്താൽ വേറെ പലർക്കും കൊടുക്കേണ്ടി വരും. വേറെ പലരും ഇളവിന് അർഹരാണ്. മികച്ച പ്രകടനം നടത്തിയവർ നിരവധി പേരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
പകർച്ചവ്യാധിയുടെ ആദ്യ തരംഗത്തിൽ നേതൃത്വ പാടവത്തിന് അന്താരാഷ്ട്ര പ്രശംസ നേടിയ കെ.കെ. ഷൈലജ 61,035 വോട്ടുകൾക്ക് റെക്കോർഡ് ലീഡ് നേടിയാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയിച്ചത്. കേരളത്തിന്റെ സമീപകാല തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലീഡ് ആണിത്. കണ്ണൂരിലെ സി.പി.എം. കോട്ടയായ മട്ടന്നൂരിൽ നിന്ന് മത്സരിച്ച ഷൈലജ, പാർട്ടിയുടെ മറ്റ് വൻകിട പ്രവർത്തകരെ അപേക്ഷിച്ച് മികച്ച ലീഡുമായി വിജയിച്ചു.
ഇതിനു മുൻപുള്ള തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ മത്സരിച്ച അവർ 12,291 വോട്ടുകൾക്ക് വിജയിച്ചിരുന്നു. സഖ്യ പങ്കാളിയ്ക്ക് സീറ്റ് അനുവദിച്ചതിനാൽ ഇക്കുറി മട്ടന്നൂരിലേക്ക് മാറുകയായിരുന്നു. കേരളത്തിൽ 2018 ലെ നിപ പൊട്ടിപ്പുറപ്പെടലിനേയും പകർച്ചവ്യാധിയെയും ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തതിന് ഷൈലജ അന്താരാഷ്ട്ര പ്രശംസ നേടിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 22, 2021 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ശൈലജ ടീച്ചർക്ക് ആരോഗ്യമന്ത്രി സ്ഥാനം തിരിച്ചുകൊടുക്കാൻ പറ്റുമോ? പോസ്റ്റുമായി രൂപേഷ് പീതാംബരൻ