'നായനാർ മുതൽ മോദി വരെയുള്ള നേതാക്കളോട് ആരാധനയുണ്ട്': രൂപേഷ് പീതാംബരൻ

Last Updated:

ഒരു മെക്സിക്കൻ അപാരതയിലെ കാര്യം സത്യസന്ധമായിട്ടാണ് പറഞ്ഞതെന്ന് രൂപേഷ് ആവർ‌ത്തിച്ചു

News18
News18
ടൊവിനോ തോമസിനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്ത ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രം വാണിജ്യ വിജയത്തിനായി യഥാർത്ഥ സംഭവം നേരെ തിരിച്ചിട്ടതെന്ന് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ പറഞ്ഞതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
പിന്നാലെ രൂപേഷ് പറഞ്ഞത് പച്ചക്കള്ളമാണെന്ന് പറഞ്ഞ് കുറിപ്പുമായി ചിത്രത്തിന് സംവിധായകൻ ടോം ഇമ്മട്ടിയും രം​ഗത്ത് എത്തിയിരുന്നു. മെക്സിക്കൻ അപാരത എന്ന ചിത്രം യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമിച്ചതല്ലെന്നും ചെ ഗുവേരയ്ക്ക് ഫിദൽ കാസ്ട്രോയുടെ ആശയങ്ങളിലൂടെ ഉണ്ടായ പരിവർത്തനമാണ് ചിത്രത്തിന് പ്രചോദനമായതെന്നുമാണ് ടോം ഇമ്മട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ വാദിച്ചത്.
ഇതോടെ മറുപടിയുമായി രൂപേഷ് പീതാംബരനും രംഗത്ത് എത്തി. താൻ കോളേജിൽ പഠിക്കുമ്പോൾ കെ.എസ്.യുവിന്റെ പാനലിൽ നിന്ന് പ്രീ-ഡിഗ്രി പ്രതിനിധിയായി വിജയിച്ചിട്ടുള്ളവനാണെന്നും മെക്‌സിക്കൻ അപാരത എന്ന ചിത്രത്തിൽ കെ.എസ്.യുക്കാരനായിട്ടും അഭിനയിച്ചിട്ടുണ്ടെന്നും രൂപേഷ് ഫേസ്ബുക്കിൽ കുറിച്ചു. പക്ഷെ, തന്റെ രാഷ്ട്രീയ കാഴ്ചപാടുകൾ നിഷ്പക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ താൻ ആരാധിക്കുന്ന നേതാക്കളുടെ പേരും ഫേസ്ബുക്കിൽ പങ്കുവെച്ചു. കെ കരുണാകരൻ മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ള പ്രമുഖ നേതാക്കളുടെ പേരുകളാണ് അദ്ദേഹം പങ്കുവച്ചത്. ഒരു മെക്സിക്കൻ അപാരതയിലെ കാര്യം സത്യസന്ധമായിട്ടാണ് പറഞ്ഞതെന്നും രൂപേഷ് ആവർ‌ത്തിച്ചു.
advertisement
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഞാൻ കോളേജിൽ പഠിക്കുമ്പോൾ KSUയുടെ പാനലിൽ നിന്ന് പ്രീ-ഡിഗ്രി പ്രതിനിധിയായി (Pre-degree Rep) വിജയിച്ചിട്ടുള്ളവനാണ്. മെക്സിക്കൻ അപാരതയിൽ KSUകാരനായിട്ടും അഭിനയിച്ചിട്ടുണ്ട്.
പക്ഷെ എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ നിഷ്പക്ഷമാണ്. ഞാൻ ആരാധിക്കുന്ന നേതാക്കൾ ഇവരാണ്:
1. കെ. കരുണാകരൻ (Indian National Congress)
2. ഇ. കെ. നയനാർ (Marxist)
3. അറ്റൽ ബിഹാരി വാജ്പേയി (Janata Party)
4. ജെ. ജയലളിത (AIADMK)
5. നരേന്ദ്ര മോദി (BJP)
advertisement
അതിനാൽ പൊളിറ്റിക്കൽ അജണ്ട ഒന്നുമില്ലാതെ, മെക്സിക്കാൻ അപാരതയിൽ ഉണ്ടായ കാര്യം സത്യസന്ധമായിട്ടാണ് ഞാൻ പറഞ്ഞത്. “പച്ചക്കള്ളം” ഞാൻ പറഞ്ഞുവെന്ന് Tom Emmatty ആരോപിച്ചപ്പോൾ ഞാൻ പ്രതികരിച്ചു. എന്നാൽ, ആ പ്രതികരണത്തിലൂടെ Jino Johnന്റെ സത്യം പുറത്തുവന്നതിൽ എനിക്ക് വളരെ അധികം സന്തോഷമുണ്ട് അഭിമാനമുണ്ട്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'നായനാർ മുതൽ മോദി വരെയുള്ള നേതാക്കളോട് ആരാധനയുണ്ട്': രൂപേഷ് പീതാംബരൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement