'ദേ കിടക്കുന്നു അണ്ണന്റെ AI മെസേജ്'; അജ്മൽ അമീർ മെസേജ് അയച്ചിരുന്നെന്ന് നടി റോഷ്ന റോയ്; സ്ക്രീൻഷോട്ട് പുറത്തുവിട്ടു

Last Updated:

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് അജ്മൽ അമീർ തനിക്കയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് റോഷ്ന പോസ്റ്റ് ചെയ്തിരിക്കുന്നത്

റോഷ്ന ആൻ‌ റോയ്, അജ്മൽ അമീർ
റോഷ്ന ആൻ‌ റോയ്, അജ്മൽ അമീർ
കൊച്ചി: നടൻ അജ്മൽ അമീർ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് പുറത്തുവിട്ട് നടിയും ഡിസൈനറും മേക്കപ്പ് ആർട്ടിസ്റ്റുമായ റോഷ്ന റോയ്. രണ്ട് ദിവസം മുമ്പ് പുറത്തുവന്ന വിവാദ ചാറ്റിലെ ശബ്ദം തന്റേതല്ലെന്ന് അജ്മൽ അമീർ പറഞ്ഞിരുന്നു. ഫാബ്രിക്കേറ്റഡ് സ്റ്റോറികള്‍ക്കോ എഐ വോയ്‌സ് ഇമിറ്റേഷനോ ബ്രില്ല്യന്റ് ആയുള്ള എഡിറ്റിങ്ങിനോ തന്നെയോ തന്റെ കരിയറിനെയോ നശിപ്പിക്കാന്‍ കഴിയില്ലെന്ന് അജ്മല്‍ വ്യക്തമാക്കിയതിനുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ റോഷ്നയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വന്നിരിക്കുന്നത്.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് അജ്മൽ അമീർ തനിക്കയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് റോഷ്ന പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഹൗ ആർ യു', 'നിങ്ങൾ അവിടെത്തന്നെ ഉണ്ടോ' തുടങ്ങിയ മെസേജുകളാണ് സ്ക്രീൻഷോട്ടിൽ കാണുന്നത്. ''എത്ര നല്ല വെള്ളപൂശൽ. ചുമ്മാ ഇൻബോക്സ് നോക്കിയപ്പോൾ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്," എന്നാണ് സ്ക്രീന്‍ഷോട്ടിനൊപ്പം റോഷ്ന നൽകിയ അടിക്കുറിപ്പ്. 2020 മെയ് 3നാണ് മെസേജ് അയച്ചിരിക്കുന്നത്.
advertisement
രണ്ട് വലിയ ഇന്‍ഡസ്ട്രികളില്‍ പോയി കഴിവുതെളിയിച്ച്, സര്‍വശക്തന്റെ അനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടുപോകുന്ന ഒരു വ്യക്തിയാണ് താനെന്ന് കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോയിൽ അജ്മൽ അമീർ പറഞ്ഞിരുന്നു. തനിക്ക് ഒരു മാനേജറോ ഒരു പിആര്‍ ടീമോ ഇല്ല. പണ്ട് എപ്പോഴോ ആരാധകർ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ആണ് താന്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇനി മുതല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ താന്‍ മാത്രമായിരിക്കും കൈകാര്യം ചെയ്യുകയെന്നും അജ്മല്‍ വ്യക്തമാക്കിയിരുന്നു.
ഇതും വായിക്കുക: 'സെക്സ് ചാറ്റ് ആരോപണം വ്യാജം; AI വോയ്‌സിന് എന്റെ കരിയർ നശിപ്പിക്കാൻ കഴിയില്ല': നടൻ അജ്മൽ അമീർ
എന്നാൽ, ഈ വിഡിയോയുടെ കമന്റ് ബോക്സിൽ നിരവധി പെൺകുട്ടികളാണ് നടനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായും, വീഡിയോ കോളുകൾ ചെയ്തതായും മോശം സന്ദേശങ്ങൾ അയച്ചതായും പെൺകുട്ടികൾ പറയുന്നു.
advertisement
Summary: Actress, designer, and makeup artist Roshna Ann Roy has released screenshots of messages sent by actor Ajmal Ameer. Ajmal Ameer had stated two days ago that the voice in the controversial chat that came out was not his. Roshna's social media post against him comes after Ajmal clarified that "fabricated stories, AI voice imitations, or brilliant editing cannot destroy him or his career."
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ദേ കിടക്കുന്നു അണ്ണന്റെ AI മെസേജ്'; അജ്മൽ അമീർ മെസേജ് അയച്ചിരുന്നെന്ന് നടി റോഷ്ന റോയ്; സ്ക്രീൻഷോട്ട് പുറത്തുവിട്ടു
Next Article
advertisement
ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പമുള്ള മുഖ്യമന്ത്രിയുടെ AI ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്
ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പമുള്ള മുഖ്യമന്ത്രിയുടെ AI ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്
  • മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള എഐ ഫോട്ടോ പങ്കുവെച്ചതിന് കേസ്.

  • കെപിസിസി നേതാവ് എൻ സുബ്രഹ്മണ്യനെതിരെ ചേവായൂർ പോലീസ് ബിഎൻഎസ് 192, കെപിഎ 120 പ്രകാരം കേസ് എടുത്തു.

  • എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണെന്ന് പോലീസ് ആരോപിച്ചു.

View All
advertisement