News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 13, 2021, 10:15 AM IST
മാസ്റ്റർ
പൊങ്കൽ റിലീസായി തെന്നിന്ത്യയിലെ സ്‌ക്രീനുകളിൽ ഇളയദളപതി വിജയ്‌യുടെ 'മാസ്റ്റർ' പ്രദർശനത്തിനെത്തി. കേരളത്തിൽ കോവിഡ് പ്രതിസന്ധി തുടങ്ങിയതിൽ പിന്നെ ആദ്യമായി റിലീസിനെത്തുന്ന സിനിമയാണ് മാസ്റ്റർ. ഉത്തരേന്ത്യൻ പ്രേക്ഷകർക്ക് പക്ഷെ സിനിമ കാണാൻ ഒരു ദിവസം കൂടി കാത്തിരുന്നേ മതിയാവൂ.
ചിത്രം ബ്ലോക്ക്ബസ്റ്റർ ആണെന്ന് ആരാധകർ വിധിയെഴുതിക്കഴിഞ്ഞു. ആദ്യ പകുതിയിൽ വിജയ്‍യും കോളേജ് വിദ്യാർത്ഥികളുമുള്ള രംഗങ്ങൾ പുതുമയുള്ളതല്ലെങ്കിലും ആദ്യ പകുതി തീരുന്നതു മുതൽ രണ്ടാം പകുതി വരെ ഗംഭീരമെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.
Also read: തമിഴ്നാട്ടിൽ മാസായി 'മാസ്റ്റർ' എത്തി; രാവുപകലാക്കി ആഘോഷവുമായി ആരാധകർ; കേരളത്തിലും ഇന്ന് റിലീസ്
എന്നാൽ ശരാശരിയിലും താഴെ എന്ന് പറഞ്ഞവരുമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ട്വിറ്റർ പ്രതികരണങ്ങൾ ചുവടെ:
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിൽ ജെ.ഡി. എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ്ക്ക്. ഭവാനി എന്നാണ് വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം. മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെർമിയ, ശന്തനു ഭാഗ്യരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Published by:
user_57
First published:
January 13, 2021, 10:15 AM IST