സല്‍മാന്‍ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ച് പാകിസ്ഥാന്‍

Last Updated:

വിവാദത്തില്‍ സല്‍മാന്‍ ഖാന്‍ ഇതുവരെയും ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല

News18
News18
ബോളിവുഡ് താരം സല്‍മാന്‍ ഖാനെ തീവ്രവാദിയായി പാകിസ്ഥാൻ പ്രഖ്യാപിച്ചു. സല്‍മാന്‍ ഖാനെ പാകിസ്ഥാന്‍ സര്‍ക്കാര്‍ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ(1997)നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയതായി വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തീവ്രവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ ഉള്‍പ്പെടുത്തുന്ന പട്ടികയാണിത്.
ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ കടുത്ത നിരീക്ഷണം, സഞ്ചാര നിയന്ത്രണങ്ങള്‍, നിയമനടപടി എന്നിവ നേരിടേണ്ടി വരും.
സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ജോയ് ഫോറത്തില്‍ സല്‍മാന്‍ ഖാന്‍ നടത്തിയ പ്രസ്താവനയാണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചത്.  ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരോടൊപ്പം മിഡില്‍ ഈസ്റ്റില്‍ ഇന്ത്യന്‍ സിനിമയ്ക്ക് വര്‍ധിച്ചുവരുന്ന ജനപ്രീതിയെക്കുറിച്ച് സല്‍മാന്‍ സംസാരിച്ചിരുന്നു.
''ഇപ്പോള്‍ നിങ്ങള്‍ ഒരു ഹിന്ദി സിനിമ  ഇവിടെ(സൗദി അറേബ്യയില്‍) റിലീസ് ചെയ്താല്‍ അത് സൂപ്പര്‍ ഹിറ്റാകും. നിങ്ങള്‍ ഒരു തമിഴ്, തെലുങ്ക്, അല്ലെങ്കില്‍ മലയാള സിനിമ നിര്‍മിച്ചാല്‍ അത് നൂറുകണക്കിന് കോടി രൂപയുടെ ബിസിനസ് നേടും. കാരണം, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധിയാളുകള്‍ ഇവിടെയുണ്ട്. ബലൂചിസ്ഥാനില്‍ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരുണ്ട്, പാകിസ്ഥാനില്‍ നിന്നുള്ളവരുണ്ട്. എല്ലാവരും ഇവിടെ ജോലി ചെയ്യുന്നു'', സല്‍മാന്‍ ഖാന്‍ പറഞ്ഞു. ബലൂചിസ്ഥാനെക്കുറിച്ചും പാകിസ്ഥാനെക്കുറിച്ചും സല്‍മാന്‍ ഖാന്‍ പ്രത്യേകം പരാമര്‍ശം നടത്തിയതാണ് ഇസ്ലാമാബാദിലെ ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. അവര്‍ ഇത് പാകിസ്ഥാന്റെ പ്രാദേശിക സമഗ്രതയുടെ ലംഘനമായി  കണ്ടു.
advertisement
സല്‍മാന്റെ പരാമര്‍ശനത്തിന് ബലൂച് നേതാക്കള്‍ക്കിടയില്‍ അപ്രതീക്ഷിത പിന്തുണ ലഭിച്ചു. അവര്‍ നടന്റെ പരാമര്‍ശത്തെ തങ്ങളുടെ പോരാട്ടത്തിന്റെ പ്രതീകാത്മകമായുള്ള അംഗീകാരമായി കണക്കാക്കിയിട്ടുണ്ട്. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന പ്രമുഖ വക്താവായ മിര്‍ യാര്‍ ബലൂച് നടനോട് നന്ദി പറഞ്ഞു. സല്‍മാന്റെ വാക്കുകള്‍ ആറ് കോടിയോളം വരുന്ന ബലൂച് ജനതയ്ക്ക് സന്തോഷം നല്‍കിയതായി മിര്‍ യാര്‍ പറഞ്ഞു.
ബലൂചിസ്ഥാനെ പാകിസ്ഥാനില്‍ നിന്ന് വേറിട്ട പ്രദേശമായി അംഗീകരിച്ച് പല രാജ്യങ്ങളും ചെയ്യാന്‍ മടിക്കുന്ന കാര്യം സല്‍മാന്‍ ഖാന്‍ ചെയ്തുവെന്നും അമിര്‍ കൂട്ടിച്ചേർത്തു.
advertisement
പാക് പ്രകോപനത്തിന്റെ കാരണം
ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തില്‍ പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ്(46 ശതമാനം) ബലൂചിസ്ഥാന്‍. എന്നാല്‍ ജനസംഖ്യയുടെ ആറ് ശതമാനം മാത്രമാണ് ഇവിടെ താമസിക്കുന്നത്. വളരെക്കാലമായി പാകിസ്ഥാനിലെ രാഷ്ട്രീയ, സാമൂഹിക അസ്വസ്ഥതയുടെ കേന്ദ്രമാണ് ഇവിടം. പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണെങ്കിലും ഈ പ്രദേശം രാജ്യത്തെ ഏറ്റവും ദരിദ്രപ്രദേശങ്ങളിലൊന്നായി തുടരുന്നു. ഇവിടുത്തെ ജനസംഖ്യയുടെ 70 ശതമാനത്തോളം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. പതിറ്റാണ്ടുകളായി നടക്കുന്ന ചൂഷണം, സാമ്പത്തികമായുള്ള അവഗണന, സൈനിക നടപടികള്‍ എന്നിവ പ്രവിശ്യയിലെ വിഘടനവാദ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടി.
advertisement
വിവാദത്തില്‍ സല്‍മാന്‍ ഖാന്‍ ഇതുവരെയും ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
സല്‍മാന്‍ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ച് പാകിസ്ഥാന്‍
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement