Sikandar: 'പുതുമകൾ ഒന്നും ഇല്ലാത്ത സിനിമ..പണവും സമയവും നഷ്ടമാകും'; സൽമാന്റെ സിക്കന്ദറിന് സമൂഹ മാധ്യമങ്ങളിൽ ട്രോൾ

Last Updated:

സിക്കന്ദർ തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് സിനിമയുടെ വ്യാജപതിപ്പ് ഓൺലൈനിലൂടെ പ്രചരിച്ചിരുന്നു

News18
News18
സൽമാൻ ഖാനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം നിർവഹിച്ച ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. ബിദ് ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം കഴിഞ്ഞ ദിവസമാണ് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തിയത്. ആദ്യദിനം പിന്നിടുമ്പോൾ സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത സിനിമയാണ് സിക്കന്ദർ എന്നാണ് പലരും സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്. ചിത്രത്തിലെ സൽമാൻ ഖാന്റെ പ്രകടനത്തിനും മുരുഗദോസിന്റെ മേക്കിങ്ങിനും വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്.
advertisement
സിക്കന്ദറിൽ സൽമാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിച്ചത്. ഒരിടവേളക്ക് ശേഷം എആർ മുരുഗദോസ് ബോളിവുഡിൽ സംവിധാനം ചെയ്ത ചിത്രമാണ് സിക്കന്ദർ. അതേസമയം,സിക്കന്ദർ തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് സിനിമയുടെ വ്യാജപതിപ്പ് ഓൺലൈനിലൂടെ പ്രചരിച്ചിരുന്നു. ഞായറാഴ്ചയാണ് സിക്കന്ദർ തിയേറ്ററുകളിലെത്തിയത്. എന്നാൽ ശനിയാഴ്ച അർധരാത്രിമുതലേ ചിത്രത്തിന്റെ വ്യാജ പതിപ്പ് വിവിധ ഓൺലൈൻ സൈറ്റുകളിലെത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 600 സൈറ്റുകളിലൂടെയാണ് കഴിഞ്ഞദിവസം രാത്രിയിൽ ചിത്രം പ്രചരിച്ചതെന്നാണ് സൂചന.
advertisement
advertisement
അതേസമയം, എവിടെനിന്നാണ് ചിത്രം ചോർന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ചിത്രത്തിന്റെ നിർമാതാക്കൾ പോലീസിനെ സമീപിച്ചതായാണ് റിപ്പോർട്ട്. നിലവിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
Sikandar: 'പുതുമകൾ ഒന്നും ഇല്ലാത്ത സിനിമ..പണവും സമയവും നഷ്ടമാകും'; സൽമാന്റെ സിക്കന്ദറിന് സമൂഹ മാധ്യമങ്ങളിൽ ട്രോൾ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement