advertisement

കുംഭമേളയിൽ പങ്കെടുത്ത് ​ഗം​ഗയിൽ പുണ്യ സ്നാനം ചെയ്ത് നടി സംയുക്ത മേനോൻ

Last Updated:

വിശാലമായ സംസ്കാരത്തെ വിലമതിക്കുന്നു എന്നാണ് ​ഗം​ഗയിൽ പുണ്യ സ്നാനം ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്

News18
News18
കുംഭമേളയിൽ പങ്കെടുത്ത് നടി സംയുക്ത മേനോൻ. ഉത്തർപ്രദേശിലെ പ്രയാ​ഗരാജിലെ ത്രിവേണി സം​ഗമത്തിൽ മുങ്ങി സ്നാനം ചെയ്തതിന്റെ ചിത്രങ്ങളും താരം സോഷ്യൽമീഡിയയിൽ പങ്കുവച്ചു. വിശാലമായ സംസ്കാരത്തെ വിലമതിക്കുന്നു എന്നാണ് ​ഗം​ഗയിൽ പുണ്യ സ്നാനം ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്.
വിശാലമായ സംസ്കാരത്തെ വിലമതിക്കുന്നു എന്നാണ് സ്നാനത്തിനു ശേഷം സംയുക്ത കുറിച്ചത്. 'ജീവിതത്തെ വിശാലമായി കാണുമ്പോൾ അതിൻ്റെ അർത്ഥം നമുക്ക് വെളിപ്പെടുന്നു. മഹാകുംഭത്തിലെ ഗംഗയിൽ ഒരു പുണ്യസ്നാനം പോലെ, ബോധത്തിൻ്റെ പ്രവാഹത്തെ എപ്പോഴും പോഷിപ്പിക്കുന്ന അതിരുകളില്ലാത്ത ചൈതന്യത്തിനുവേണ്ടി ഞാൻ എൻ്റെ സംസ്കാരത്തെ മനസിലാക്കുന്നു'- സംയുക്ത മേനോൻ കുറിച്ചു.കറുത്ത കുർത്ത ധരിച്ചാണ് സംയുക്ത കുംഭമേളയ്ക്കെത്തിയത്.














View this post on Instagram
























A post shared by Samyuktha (@iamsamyuktha_)



advertisement
2016 ല്‍ പുറത്തിറങ്ങിയ പോപ്‌കോണ്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ നടിയാണ് സംയുക്ത സിനിമയിലേക്ക് എത്തുന്നത്. ടൊവിനോ തോമസ് ചിത്രം തീവണ്ടിയാണ് താരത്തിന്റെ കരിയർ ബ്രേക്കായ ചിത്രം. എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആണും പെണ്ണും, വെള്ളം, കടുവ, വൂള്‍ഫ് തുടങ്ങിയ ചിത്രങ്ങളില്‍ സംയുക്ത വേഷമിട്ടു. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും സംയുക്ത വേഷമിട്ടിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
കുംഭമേളയിൽ പങ്കെടുത്ത് ​ഗം​ഗയിൽ പുണ്യ സ്നാനം ചെയ്ത് നടി സംയുക്ത മേനോൻ
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement