Tourist Family OTT: അത്യുഗ്രൻ എന്ന് തീയറ്റർ പ്രേക്ഷകർ വിധിയെഴുതിയ 'ടൂറിസ്റ്റ് ഫാമിലി' ഇതു വരെ കണ്ടില്ലേ? ഇനി ഈ ഒടിടിയിൽ കാണാം

Last Updated:

ആവേശത്തിലൂടെ ശ്രദ്ധനേടിയ നടൻ മിഥുൻ ജയ്ശങ്കറിന്റെ ആദ്യ തമിഴ് ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി

News18
News18
തീയേറ്ററുകളിൽ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് സംവിധാനം നിർവഹിച്ച ചിത്രമാണിത്. കോമഡി എൻ്റർടൈയ്നർ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രത്തിന് സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മെയ് ഒന്നിന് തീയേറ്ററുകളിൽ എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സംവിധായകൻ അബിഷൻ ജിവിന്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ചിത്രം ജൂൺ രണ്ട് മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ആവേശത്തിലൂടെ ശ്രദ്ധനേടിയ നടൻ മിഥുൻ ജയ്ശങ്കറിന്റെ ആദ്യ തമിഴ് ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. 15 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ആഗോള ബോക്സ്ഓഫീസിൽ ഇന്നും ഇതുവരെ 75 കോടിയിലധികം കളക്ഷൻ നേടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞുകയറി അനധികൃതമായി അഭയം തേടുന്ന ഒരു ശ്രീലങ്കൻ തമിഴ് കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം തീയേറ്ററുകളിൽ ചിരിമഴ നിറച്ചിരുന്നു.
യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഷോണ്‍ റോള്‍ഡന്‍ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. അരവിന്ദ് വിശ്വനാഥന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് ഭരത് വിക്രമന്‍ ആണ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Tourist Family OTT: അത്യുഗ്രൻ എന്ന് തീയറ്റർ പ്രേക്ഷകർ വിധിയെഴുതിയ 'ടൂറിസ്റ്റ് ഫാമിലി' ഇതു വരെ കണ്ടില്ലേ? ഇനി ഈ ഒടിടിയിൽ കാണാം
Next Article
advertisement
തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം തകർന്നു വീണു; വിമാനത്തിൽ 20 സൈനികർ
തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം തകർന്നു വീണു; വിമാനത്തിൽ 20 സൈനികർ
  • തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം ജോർജിയ-അസർബൈജാൻ അതിർത്തിയിൽ തകർന്നു വീണു.

  • വിമാനത്തിൽ 20 സൈനികർ ഉണ്ടായിരുന്നു, ആളപായം എത്രയാണെന്ന് വ്യക്തമല്ല.

  • തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ 'രക്തസാക്ഷികൾക്ക്' അനുശോചനം രേഖപ്പെടുത്തി.

View All
advertisement