HOME » NEWS » Film » SATHYAN AND PREM NAZIR MADE THEIR ACTING DEBUT IN THYAGASEEMA

Sathyan anniversary | സത്യനും പ്രേം നസീറും അരങ്ങേറ്റം കുറിച്ചത് ഒരേ ചിത്രത്തിൽ; സത്യൻ മാഷിന്റെ ഓർമ്മകൾക്ക് അരനൂറ്റാണ്ട്

Sathyan and Prem Nazir made their acting debut in Thyagaseema | സത്യൻ മാഷിന്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് സൂപ്പർ താരങ്ങളായി മാറിയ രണ്ടു അഭിനേതാക്കൾ മലയാള സിനിമയിലുണ്ട് എന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്

News18 Malayalam | news18-malayalam
Updated: June 15, 2021, 10:27 AM IST
Sathyan anniversary | സത്യനും പ്രേം നസീറും അരങ്ങേറ്റം കുറിച്ചത് ഒരേ ചിത്രത്തിൽ; സത്യൻ മാഷിന്റെ ഓർമ്മകൾക്ക് അരനൂറ്റാണ്ട്
സത്യൻ മാഷ്
  • Share this:
മലയാള സിനിമാ ലോകത്തെ അനശ്വര നടൻ സത്യന്റെ ഓർമ്മകൾക്ക് അര നൂറ്റാണ്ട്. 1971 ജൂൺ 15ന് ചെന്നൈയിൽ വിടവാങ്ങുമ്പോൾ അദ്ദേഹത്തിന് പ്രായം 58 വയസ്സ്. രക്താർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.

കാക്കിക്കുള്ളിലെ കലാകാരൻ തീർത്തും അവിചാരിതമായാണ് വെള്ളിവെളിച്ചത്തിന്റെ ലോകത്തെത്തുന്നത്. നിരവധി നാടകങ്ങളിൽ അഭിനയിച്ചു പോന്ന അന്നത്തെ ആലപ്പുഴ നോർത്ത് സ്റ്റേഷനിലെ പോലീസുകാരനെ കണ്ടെത്തിയത് സംഗീതജ്ഞൻ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരാണ്. ആ സൗഹൃദം വഴി പല ചലച്ചിത്ര പ്രവർത്തകരെയും പരിചയപ്പെടാൻ സാധിച്ചെങ്കിലും, സിനിമാ പ്രവേശം പിന്നെയും നീണ്ടു.

അയൽക്കാരനും പത്രാധിപരുമായ കെ. ബാലകൃഷ്ണൻ ഒരു സിനിമയെടുക്കുന്നു എന്നറിഞ്ഞ സത്യൻ മാഷ് ആ ചിത്രത്തിലെ നായകനായി. നിർഭാഗ്യവശാൽ 'ത്യാഗസീമ' എന്ന സിനിമ റിലീസ് ചെയ്തില്ല. ഈ ചിത്രം തന്നെയായിരുന്നു നിത്യഹരിത നായകൻ പ്രേം നസീറിന്റെയും ആദ്യ സിനിമ എന്നത് തീർത്തും യാദൃശ്ചികം.

പക്ഷെ സത്യൻ എന്ന പോലീസുകാരൻ സിനിമയിൽ അഭിനയിക്കുന്നതിനെതിരെ അന്നത്തെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രംഗത്തെത്തി. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ സേനയിൽ സേവനമനുഷ്‌ഠിച്ച പാരമ്പര്യമുള്ള സത്യൻ മാഷ്, തന്റെ അഭിനയജീവിതത്തിനു തടസ്സമായി പോലീസ് കുപ്പായം എന്നന്നേക്കുമായി അഴിച്ചുവച്ചായിരുന്നു പ്രതികരിച്ചത്.

എന്നാൽ സിനിമ സത്യൻ മാഷ് എന്ന പ്രതിഭയെ നഷ്‌ടപ്പെടാൻ ആഗ്രഹിച്ചിരുന്നില്ല എന്ന് വേണം പറയാൻ. 'ത്യാഗസീമ' ബിഗ് സ്‌ക്രീനിൽ തെളിഞ്ഞില്ലെങ്കിലും, അതിലെ ചില ഭാഗങ്ങൾ കാണാൻ അവസരം ലഭിച്ച നീല പ്രൊഡക്ഷൻസിന്റെ പി. സുബ്രമണ്യം 1952ൽ ആത്മസഖിയിലെ നായകനായി സത്യൻ മാഷിനെ അവതരിപ്പിച്ചു.

മാനുവൽ സത്യനേശൻ എന്ന പേര് ചെറുതാക്കി അദ്ദേഹം സത്യൻ എന്ന പേര് സിനിമയ്ക്കായി സ്വീകരിക്കുകയായിരുന്നു.


'കടൽപ്പാലത്തിലെ' ഇരട്ടവേഷത്തിനും കരകാണാക്കടലിലെ കഥാപാത്രത്തിനും അദ്ദേഹത്തെ തേടി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരമെത്തി. മരണശേഷമാണ് 'കരകാണാക്കടലിലെ' വേഷത്തിനുള്ള പുരസ്‌കാരം ലഭിക്കുന്നത്.

രണ്ടു പതിറ്റാണ്ടോളം സത്യനും പ്രേം നസീറും മലയാള സിനിമയിലെ പകരക്കാരില്ലാത്ത നായകന്മാരായിരുന്നു.

മമ്മൂട്ടിയും സുരേഷ് ഗോപിയും സത്യൻ മാഷിന്റെ ചിത്രങ്ങളിലാണ് അരങ്ങേറ്റം കുറിച്ചത് എന്ന കാര്യവും പലർക്കും അറിയില്ല. 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയിൽ മമ്മൂട്ടിയും 'ഓടയിൽ നിന്ന്' എന്ന സിനിമയിൽ സുരേഷ് ഗോപിയും ബാലതാരങ്ങളായി വേഷമിട്ടിരുന്നു.

മലയാള സിനിമയുടെ ഉന്നതങ്ങളെ കീഴടക്കിയ സത്യൻ മാഷിന്റെ ജീവിത കഥ അണിയറയിൽ ഒരുങ്ങിവരികയാണ്. ജയസൂര്യ നായകനാവുന്ന ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു.

Summary: The 50th death anniversary of legendary Malayalam actor Sathyan falls on June 15. The actor breathed his last after fighting leukemia. He had left the job of a police officer to pursue cinema. He is a two-time state-award winner and he was honoured with the award for best actor in Karakanakkadal posthumously 
Published by: user_57
First published: June 15, 2021, 10:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories