ലഹരിയില്ലാതെ അഭിനയം വരാത്ത അഭിനേതാക്കൾക്കൊപ്പം ഇനി സിനിമ ചെയ്യില്ല; നിലപാട് വ്യക്തമാക്കി അഭിലാഷ് പിള്ള
- Published by:ASHLI
- news18-malayalam
Last Updated:
സിനിമയാണ് തനിക്ക് ലഹരി അതല്ലാതെ സിനിമ ലൊക്കേഷനിലെ ലഹരിക്ക് കൂട്ടു നിൽക്കാൻ കഴിയില്ലെന്ന് അഭിലാഷ് പിള്ള
സിനിമാ മേഖലയിലെ ലഹരി ഉപയോഗം വലിയ വിവാദമാകുന്നതിനിടയിൽ ലഹരിക്കെതിരായ തന്റെ നിലപാട് വ്യക്തമാക്കി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സിനിമയാണ് തനിക്ക് ലഹരി അതല്ലാതെ സിനിമ ലൊക്കേഷനിലെ ലഹരിക്ക് കൂട്ടു നിൽക്കാൻ കഴിയില്ലെന്ന് അഭിലാഷ് പിള്ള. ലഹരിയില്ലാതെ അഭിനയം വരാത്ത അഭിനേതാക്കളും, അത് ഉപയോഗിക്കാതെ ജോലി ചെയ്യാൻ കഴിയാത്ത ടെക്നീഷൻമാരുമൊത്ത് ഇനി താൻ സിനിമ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെയാണ് അഭിലാഷ് നിലപാട് തുറന്നു പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റ്
എന്റെ നിലപാട്
സിനിമയാണ് എനിക്ക് ലഹരി അതല്ലാതെ സിനിമ ലൊക്കേഷനിലെ ലഹരിക്ക് കൂട്ടു നിൽക്കാൻ കഴിയില്ല,ആരെയും തിരുത്താൻ നിൽക്കുന്നില്ല ഇതിന്റെ അപകടം സ്വയം മനസ്സിലാക്കി തിരുത്തിയാൽ എല്ലാവർക്കും നല്ലത്. എന്റെ നിലപാട് ഞാൻ പറയുന്നു ലഹരിയില്ലാതെ അഭിനയം വരാത്ത അഭിനേതാക്കളും, അത് ഉപയോഗിക്കാതെ ജോലി ചെയ്യാൻ കഴിയാത്ത ടെക്നീഷൻമാരുമൊത്ത് ഇനി ഞാൻ സിനിമ ചെയ്യില്ല.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 17, 2025 10:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ലഹരിയില്ലാതെ അഭിനയം വരാത്ത അഭിനേതാക്കൾക്കൊപ്പം ഇനി സിനിമ ചെയ്യില്ല; നിലപാട് വ്യക്തമാക്കി അഭിലാഷ് പിള്ള