പൂജാ ചടങ്ങിലും പങ്കെടുത്ത് മോഹൻലാൽ; തരുൺ മൂർത്തി ചിത്രത്തിന് സ്കൂൾ അങ്കണത്തിൽ തുടക്കം

Last Updated:

ഒരു സാധാരണ പൊലീസ് സബ് ഇൻസ്പക്ടറുടെ കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്

മോഹൻലാൽ തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു
മോഹൻലാൽ തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു
ഒരു സിനിമ പൂർത്തിയാകുന്ന അതേ ലൊക്കേഷനിൽ നിന്നും പുതിയൊരു ചിത്രത്തിന് തുടക്കം. 'തുടരും' സിനിമയുടെ പ്രധാന ശിൽപ്പികളായ തരുൺ മൂർത്തിയും (Tharun Moorthy) മോഹൻലാലും (Mohanlal) വീണ്ടും കൈകോർക്കുന്ന പുതിയ ചിത്രമാണ് ജനുവരി 23 വെള്ളിയാഴ്ച് തൊടുപുഴക്കടുത്ത്, കലൂർ ഐപ്പ് മെമ്മോറിയൽ സ്കൂളിൽ വച്ച് ആരംഭം കുറിച്ചത്.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻമ്പിൻ്റെ ബാനറിൽ, ആഷിക്ക് ഉസ്മാൻ ഈ ചിത്രം നിർമ്മിക്കുന്നു. തികച്ചും ലളിതമായ ചടങ്ങിൽ നിർമ്മാതാവ് ആഷിക്ക് ഉസ്മാൻ്റെ പിതാവ് ഉസ്മാൻ മുഹമ്മദ് ഇബ്രാഹിം സ്വിച്ചോൺ കർമ്മവും സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധു മൂർത്തി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്.
മോഹൻലാൽ, നായിക മീരാ ജാസ്മിൻ. ആൻ്റണി പെരുമ്പാവൂർ, പ്രകാശ് വർമ്മ തുടങ്ങിയവരും ചിത്രത്തിൻ്റെ മറ്റ് അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിലാ
യിരുന്നു ചടങ്ങ് അരങ്ങേറിയത്. മോഹൻലാലിൻ്റെ 360-ാമത് ചിത്രവും, ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ 21-ാമത് ചിത്രവുമാണിത്.
advertisement
ഒരു സാധാരണ പൊലീസ് സബ് ഇൻസ്പക്ടറുടെ കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ടൗൺഷിപ്പിൽ ജോലി നോക്കുന്ന ഒരു എസ്.ഐ. ഇദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളിലേക്കാണ് ചിത്രം കടന്നുപോകുന്നത്. വെറും സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ ജീവിതം എങ്ങനെ സംഘർഷമാകുന്നു എന്നതായിരുന്നു 'തുടരും' സിനിമയിലൂടെ ആവിഷ്ക്കരിച്ചതെങ്കിൽ ഈ ചിത്രത്തിൽ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ജീവിതത്തിൽ അരങ്ങേറുന്നതെന്തായിരിക്കും? എങ്ങനെ സംഘർഷഭരിതമാ
കുന്നു? റിയലിസ്റ്റിക്ക് ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിലൂടെ ഇതിനുത്തരം തേടുകയാണ് തരുൺ മൂർത്തി ഈ ചിത്രത്തിലൂടെ .
advertisement
ശക്തമായ കുടുംബ ജീവിതവും ചിത്രത്തിൻ്റെ കഥാഗതിയിലെ കെട്ടുറപ്പുള്ള അടിത്തറയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പൊലീസ് യൂണിഫോം അണിഞ്ഞെത്തുന്ന ഈ കഥാപാത്രം പുതിയ ഗെറ്റപ്പിലുമാണ് പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്.
മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, വിഷ്ണു ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, സജീവൻ എന്നിവരും പ്രധാന താരങ്ങളാണ്.
ഇഷ്ക്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
advertisement
ഗാനങ്ങൾ - വിനായക് ശശികുമാർ, സംഗീതം- ജെയ്ക്ക്സ് ബിജോയ്, ഷാജികുമാറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- വിവേക് ഹർഷൻ, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ - മഷർ ഹംസ, കോ-ഡയറക്ടർ - ബിനു പപ്പ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മിറാഷ് ഖാൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ - അനസ് വി., സ്റ്റിൽസ് - അമൽ സി. സദർ, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി.
advertisement
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്.
തൊടുപുഴ, ശബരിമല, ഹൈദരാബാദ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. സെൻട്രൽ പിക്ച്ചേഴ്സ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പൂജാ ചടങ്ങിലും പങ്കെടുത്ത് മോഹൻലാൽ; തരുൺ മൂർത്തി ചിത്രത്തിന് സ്കൂൾ അങ്കണത്തിൽ തുടക്കം
Next Article
advertisement
മതിലുകളില്ല! ജയിലിൽ മൊട്ടിട്ട പ്രണയം; കൊലപാതക കേസിൽ തടവിലായ യുവാവിനും യുവതിക്കും വിവാഹിതരാകാൻ പരോൾ
മതിലുകളില്ല! ജയിലിൽ മൊട്ടിട്ട പ്രണയം; കൊലപാതക കേസിൽ തടവിലായ യുവാവിനും യുവതിക്കും വിവാഹിതരാകാൻ പരോൾ
  • രാജസ്ഥാനിലെ രണ്ട് കൊലക്കേസിലെ തടവുകാർ ജയിലിൽ പ്രണയത്തിലായി വിവാഹത്തിനായി പരോൾ ലഭിച്ചു

  • പ്രിയ സേത്ത്, ഹണിട്രാപ്പ് വഴി കാമുകനെ കൊന്ന കേസിലെ പ്രതി, ഹനുമാൻ പ്രസാദിനെ വിവാഹം കഴിക്കുന്നു

  • തങ്ങളുടെ പഴയ പങ്കാളികളെ ഉപേക്ഷിച്ച്, ജയിലിൽ പ്രണയത്തിലായ ഇവർ ആൽവാറിൽ വിവാഹിതരാകുന്നു

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement