മലയാളത്തിന് ദേവദൂതൻ ബോളിവുഡിൽ തുമ്പാട് ; റീ റിലീസിൽ സൂപ്പർഹിറ്റായി ഈ ഹൊറർ ചിത്രം

Last Updated:

ഒരിക്കൽ സാമ്പത്തികമായി പരാജയപ്പെട്ട ചിത്രം റീ റിലീസിൽ പണം വരുന്നതിനെ ബോളിവുഡ് മുഴുവൻ ഉറ്റുനോക്കുകയാണ്.

ഇപ്പോൾ റീ റിലീസുകളുടെ കാലമാണ് .ഒട്ടനവധി ചിത്രങ്ങളാണ് വിവിധ ഭാഷകളിലായി റീ മാസ്റ്റർ ചെയ്ത് റിലീസ് ചെയ്യുന്നത്. ഹിന്ദിയിൽ 2018 ൽ വേണ്ടത്ര വിജയം നേടാതെ പോവുകയും പിന്നീട് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത ചിത്രമായിരുന്നു 'തുമ്പാട്'. ചിത്രത്തിന്റെ ഒടിടി റിലീസിന് ശേഷം നിരവധി പ്രേക്ഷകരാണ് ചിത്രത്തിന്റെ സംവിധാന മികവിനെയും കഥപറച്ചിലിനെയും പുകഴ്ത്തിയത്. ഇപ്പോൾ റീ റിലീസിൽ ചരിത്രം കുറിക്കുകയാണ് സിനിമ.
റിലീസ് ചെയ്ത് എട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 16.48 കോടിയാണ് നേടിയിരിക്കുന്നത്. 15 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ആദ്യ തവണ റിലീസ് ചെയ്തപ്പോൾ 12 കോടിയായിരുന്നു നേടിയത്. എന്നാൽ ഇക്കുറി മികച്ച കളക്ഷനാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഒരിക്കൽ സാമ്പത്തികമായി പരാജയപ്പെട്ട ചിത്രം റീ റിലീസിൽ പണം വരുന്നതിനെ ബോളിവുഡ് മുഴുവൻ ഉറ്റുനോക്കുകയാണ്. ഈ അടുത്ത് മലയാള ചിത്രമായ ദേവദൂതനും സമാനമായി റീ റിലീസിൽ മികച്ച വിജയം നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
advertisement
2018 ലായിരുന്നു തുമ്പാട് റിലീസ് ചെയ്തത്. രാഹി അനില്‍ ബാര്‍വെ ആയിരുന്നു ചിത്രം സംവിധാനമാണ് ചെയ്തത്. മിതേഷ് ഷാ, ആദേശ് പ്രസാദ്, രാഹി അനിൽ ബാർവെ, ആനന്ദ് ഗന്ധ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സോഹം ഷാ, ആനന്ദ് എൽ. റായ്, ആനന്ദ് ഗാന്ധി, മുകേഷ് ഷാ, അമിത ഷാ എന്നിവരായിരുന്നു 'തുമ്പാട്' നിർമിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും സംവിധായകൻ പ്രഖ്യാപിച്ചിട്ടുണ്ട്.
Summary : The horror movie Tumbbad is all set to surpass its collection when it was first released in cinemas in 2018 to become the highest grossing re-release film.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാളത്തിന് ദേവദൂതൻ ബോളിവുഡിൽ തുമ്പാട് ; റീ റിലീസിൽ സൂപ്പർഹിറ്റായി ഈ ഹൊറർ ചിത്രം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement