advertisement

ഗാനരചയിതാവ് വിനായക് ശശികുമാറിന്റെ തിരക്കഥ; 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ജിയോ ഹോട്ട്സ്റ്റാറിൽ

Last Updated:

റോസ്ലിൻ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളാണ് സീരീസിന്റെ ഇതിവൃത്തം

സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ
സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ
ജിയോഹോട്ട്സ്റ്റാറിന്റെ (jio Hotstar) ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' (Secret Stories: Roslin) ട്രെയിലർ പുറത്ത്. ചിത്രം ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കും. പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാർ ആദ്യമായി തിരക്കഥ എഴുതിയ ഈ സീരീസിന്റെ ഷോ റണ്ണർ മലയാളത്തിന്റെ പ്രിയ സംവിധായകൻ ജീത്തു ജോസഫാണ്. സുമേഷ് നന്ദകുമാർ സംവിധാനം ചെയ്തിരിക്കുന്ന ഈ സീരീസ് നിർമ്മിച്ചിരിക്കുന്നത് സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിൽ മാത്യു ജോർജ്ജാണ്.
റോസ്ലിൻ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളാണ് ഈ സീരീസിന്റെ ഇതിവൃത്തം. സഞ്ജന ദിപു, മീന, വിനീത്, ഹക്കിം ഷാ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
പി.എം. ഉണികൃഷ്ണൻ ഛായാഗ്രഹണം നിർവ്വഹിച്ച ഈ വെബ് സീരീസിന്റെ എഡിറ്റിംഗ് റിയാസ് കെ ബദറാണ്. സംഗീതം വിഷ്ണു ശ്യാം. പി.ആർ.ഒ. - റോജിൻ കെ. റോയ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാഠി എന്നീ ഏഴ് ഭാഷകളിലാണ് ‘സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ’ സ്ട്രീം ചെയ്യുന്നത്.
advertisement
Summary: The trailer of Jio Hotstar's latest web series 'Secret Stories: Roslin' is out. The film will start streaming on February 27. The series, scripted by renowned lyricist Vinayak Sasikumar for the first time, is being shown by Malayalam's beloved director Jeethu Joseph. The series, directed by Sumesh Nandakumar, is produced by Mathew George under the banner of Central Advertising
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഗാനരചയിതാവ് വിനായക് ശശികുമാറിന്റെ തിരക്കഥ; 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ജിയോ ഹോട്ട്സ്റ്റാറിൽ
Next Article
advertisement
‘ന്യൂറോ സർജനെന്ന വ്യാജേന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍’; തിരുവനന്തപുരം‌ മെഡിക്കല്‍ കോളേജില്‍ യുവതി പിടിയില്‍
‘ന്യൂറോ സർജനെന്ന വ്യാജേന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍’; തിരുവനന്തപുരം‌ മെഡിക്കല്‍ കോളേജില്‍ യുവതി പിടിയില്‍
  • തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർ ചമഞ്ഞ് യുവതിയെ സുരക്ഷാ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

  • വാർഡുകളിൽ വ്യാജ ന്യൂറോ സർജൻ വേഷത്തിൽ ചുറ്റിയ യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയം.

  • ഭർത്താവ് ശ്രീചിത്രയിൽ ജോലി ചെയ്യുന്നുവെന്ന യുവതിയുടെ മൊഴി തെറ്റാണെന്ന് പൊലീസ് കണ്ടെത്തി.

View All
advertisement