'അമിതമായി മദ്യപിച്ചിരുന്നു, ലൈഫ് ജാക്കറ്റ് ധരിച്ചില്ല;' ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന്

Last Updated:

ആദ്യം ലൈഫ് ജാക്കറ്റ് ധരിച്ചെങ്കിലും പിന്നീട് അദ്ദേഹം അത് അഴിച്ചുമാറ്റുകയായിരുന്നു

സുബീൻ ഗാർഗ്
സുബീൻ ഗാർഗ്
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സിംഗപ്പൂരിലെ ലാസറസ് ഐലൻഡിന് സമീപം മുങ്ങിമരിച്ച പ്രശസ്ത ഗായകൻ സുബീൻ ഗാർഗ് മരിക്കുമ്പോൾ അമിതമായി മദ്യപിച്ചിരുന്നതായി സിംഗപ്പൂർ പോലീസ് കോടതിയെ അറിയിച്ചു. കേസ് പരിഗണിച്ച കൊറോണർ കോടതിയിൽ ജനുവരി 14നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്.
അന്വേഷണ റിപ്പോർട്ടിലെ പ്രധാന കാര്യങ്ങൾ
പോലീസ് കോസ്റ്റ് ഗാർഡിലെ അസിസ്റ്റന്റ് സൂപ്പർഇന്റൻഡന്റ് ഡേവിഡ് ലിം കോടതിയിൽ നൽകിയ മൊഴി പ്രകാരം:
മദ്യപിച്ചിരുന്നു- സുബീൻ ഗാർഗ് അമിതമായി മദ്യം കഴിച്ചിരുന്നു. രക്തത്തിൽ 100 മില്ലിലിറ്ററിൽ 333 മില്ലിഗ്രാം എന്ന അളവിൽ മദ്യം കണ്ടെത്തി. ഇത് സിംഗപ്പൂരിലെ നിയമപരമായ പരിധിയായ 80 മില്ലിഗ്രാമിനേക്കാൾ നാല് മടങ്ങ് അധികമാണ്. ഇത്രയും ഉയർന്ന അളവിൽ മദ്യം ഉള്ളിലെത്തുന്നത് ശരീരത്തിന്റെ ചലനശേഷിയെയും പ്രതികരണശേഷിയെയും ബാധിക്കുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
ലൈഫ് ജാക്കറ്റ് നിരസിച്ചു- 2025 സെപ്റ്റംബർ 19ന് ഉല്ലാസക്കപ്പലിൽ നിന്ന് വെള്ളത്തിലിറങ്ങുന്നതിന് മുൻപ് സുബീൻ ഗാർഗ് ലൈഫ് ജാക്കറ്റ് ധരിക്കാൻ വിസമ്മതിച്ചു. ആദ്യം ലൈഫ് ജാക്കറ്റ് ധരിച്ചെങ്കിലും പിന്നീട് അദ്ദേഹം അത് അഴിച്ചുമാറ്റുകയായിരുന്നു.
advertisement
സംഭവം- നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് അദ്ദേഹം സിംഗപ്പൂരിലെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം ഉല്ലാസയാത്ര നടത്തുന്നതിനിടെ വെള്ളത്തിലിറങ്ങിയ സുബീൻ ഗാർഗ് ബോട്ടിന് പുറത്തേക്ക് തനിയെ നീന്തി. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം വെള്ളത്തിൽ മുഖം താഴ്ത്തി ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടത്.
മരണകാരണം- സുഹൃത്തുക്കൾ ചേർന്ന് അദ്ദേഹത്തെ ബോട്ടിൽ തിരിച്ചുകയറ്റി പ്രാഥമിക ചികിത്സ നൽകുകയും സിംഗപ്പൂർ ജനറൽ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ഉല്ലാസകപ്പലിൽ‌ കയറുമ്പോൾ തന്നെ സുബീൻ ഗാർഗ് വേച്ചുപോയിരുന്നതായും സുഹൃത്തുക്കൾ കൈ പിടിച്ചാണ് അദ്ദേഹത്തെ നടത്തിച്ചിരുന്നതെന്നും സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. മരണത്തിൽ മറ്റ് അസ്വാഭാവികതകളോ ദുരൂഹതകളോ ഇല്ലെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.
advertisement
Summary: The Singapore Police informed the coroner's court that there was no foul play in the death of popular Indian singer Zubeen Garg, who drowned near Lazarus Island in September 2025. According to the police testimony, Garg was "severely intoxicated" at the time of the incident. Investigators stated that he had consumed alcohol and refused to wear a life jacket before entering the water from a yacht.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'അമിതമായി മദ്യപിച്ചിരുന്നു, ലൈഫ് ജാക്കറ്റ് ധരിച്ചില്ല;' ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന്
Next Article
advertisement
'അമിതമായി മദ്യപിച്ചിരുന്നു, ലൈഫ് ജാക്കറ്റ് ധരിച്ചില്ല;' ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന്
'അമിതമായി മദ്യപിച്ചിരുന്നു, ലൈഫ് ജാക്കറ്റ് ധരിച്ചില്ല;' ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന്
  • സുബീൻ ഗാർഗ് അമിതമായി മദ്യപിച്ചിരുന്നുവെന്നും ലൈഫ് ജാക്കറ്റ് ധരിച്ചില്ലെന്നും റിപ്പോർട്ട് പറയുന്നു

  • മരണത്തിൽ അസ്വാഭാവികതയോ ദുരൂഹതയോ ഇല്ലെന്ന് സിംഗപ്പൂർ പോലീസ് കോടതിയെ അറിയിച്ചു

  • മദ്യം രക്തത്തിൽ നിയമപരമായ പരിധിയേക്കാൾ നാല് മടങ്ങ് കൂടുതലായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി

View All
advertisement