സംവിധായക കുപ്പായമിട്ട് ആര്യൻ ഖാൻ ; സീരിസിന്റെ ടൈറ്റിൽ അനൗണ്‍സ് ചെയ്ത് ഷാരൂഖ് ഖാൻ
- Published by:Sarika N
- news18-malayalam
Last Updated:
നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്ന സീരീസ് നിർമ്മിച്ചിരിക്കുന്നത് ഗൗരി ഖാനാണ്
ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച് ആര്യൻ ഖാൻ.നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ച് നിർമിക്കുന്ന സീരിസാണ് ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭം. The BA***DS of Bollywood എന്നാണ് സീരിസിന്റെ പേര്.ഷാരൂഖ് ഖാന്‍ തന്നെയാണ് മകന്റെ ആദ്യ സംവിധാന സംരഭത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്ന സീരീസ് നിർമ്മിച്ചിരിക്കുന്നത് ഗൗരി ഖാനാണ്.സിനിമാ വ്യവസായത്തിൻ്റെ പശ്ചാത്തലത്തിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.
advertisement
ക്യാമറയ്ക്ക് പിന്നിൽ സംവിധായകനായി ആര്യനും മുന്നില്‍ നടനായി ഷാരൂഖ് ഖാനും ഉള്ള സീരിസിന്റെ ടൈറ്റിൽ പ്രഖ്യാപിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. സീരിസിൽ ആരൊക്കെ അഭിനയിക്കുന്നു എന്ന വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. അപ്രതീക്ഷിത അതിഥികളും സിനിമയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ആര്യൻ ഖാൻ സിനിമാ രംഗത്ത് സജീവമാകുന്നത് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 04, 2025 9:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സംവിധായക കുപ്പായമിട്ട് ആര്യൻ ഖാൻ ; സീരിസിന്റെ ടൈറ്റിൽ അനൗണ്‍സ് ചെയ്ത് ഷാരൂഖ് ഖാൻ