ഷാരൂഖിന്റെ സ്വന്തം 'മന്നത്ത്'; ആഡംബര ബംഗ്ലാവിന്റെ അഞ്ച് പ്രത്യേകതകള്‍

Last Updated:

മുംബൈയിലെ ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന ആറ് നിലയുള്ള മന്നത്തിന്റെ ഇപ്പോഴത്തെ മതിപ്പുവില 200 കോടിരൂപയാണ്

News18
News18
ഷാരൂഖ് ഖാനും കുടുംബവും മന്നത്ത് വിടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവരികയാണ്. വീട് കൂടുതല്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് താരവും കുടുംബവും തല്‍ക്കാലത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറെടുക്കുന്നത്. ഷാരൂഖിന് പുറമെ ഭാര്യ ഗൗരി ഖാന്‍ മക്കളായ സുഹാന ഖാന്‍, ആര്യന്‍ ഖാന്‍, അബ്രാം ഖാന്‍ എന്നിവരാണ് മന്നത്തില്‍ നിന്ന് മറ്റൊരു ആഡംബര അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറുന്നത്. 20 വര്‍ഷത്തിലേറെയായി താരകുടുംബം താമസിക്കുന്ന ബംഗ്ലാവാണ് മന്നത്ത്. വീടിനോടുള്ള അടുപ്പം ഷാരൂഖ് പലവട്ടവും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്ത് സാമ്പത്തിക പ്രതിസന്ധി വന്നാലും താന്‍ വീട് വില്‍ക്കില്ലെന്ന് അദ്ദേഹം മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.
മുംബൈയിലെ ബാന്ദ്രയിലാണ് മന്നത്ത് സ്ഥിതി ചെയ്യുന്നത്. ആറ് നിലയുള്ള ഈ ബംഗ്ലാവിന്റെ ഇപ്പോഴത്തെ മതിപ്പുവില 200 കോടിരൂപയാണ്. 2024 നവംബറില്‍ മന്നത്തില്‍ രണ്ട് നിലകള്‍ കൂടി പണിയാനുള്ള അനുമതിയ്ക്കായി ഗൗരി ഖാന്‍ മഹാരാഷ്ട്ര കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയെ സമീപിച്ചിരുന്നു.
തിയേറ്റര്‍, ജിം, സ്വിമ്മിംഗ് പൂള്‍ അടക്കം നിരവധി സൗകര്യങ്ങളുള്ള മന്നത്തിന്റെ പ്രധാനപ്പെട്ട അഞ്ച് പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
1. മന്നത്ത് സ്വന്തമാക്കിയത് എപ്പോള്‍?
മന്നത്തിലേക്ക് എത്തുന്നതിന് മുമ്പ് ഷാരൂഖും ഗൗരിയും ബാന്ദ്രയിലെ മൂന്ന് മുറികളുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. 1997ല്‍ യെസ് ബോസിന്റെ ചിത്രീകരണ സമയത്താണ് ഈ മന്നത്ത് ഷാരൂഖിന്റെ ശ്രദ്ധയില്‍പ്പെട്ടത്. 2001ല്‍ അദ്ദേഹം ഈ വീടിന്റെ ഉടമയായ നരിമാന്‍ ദുബാഷില്‍ നിന്ന് ഇത് വാങ്ങുകയും ചെയ്തു.
advertisement
2. മന്നത്ത് എന്ന പേരിലേക്ക് എത്തിയത് എങ്ങനെ ?
ഗ്യാലറിസ്റ്റായ കേകു ഗാന്ധിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ വീട് ആദ്യം വില്ല വിയന്ന എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ വീട് സ്വന്തമാക്കിയ ശേഷം ഷാരൂഖ് വീടിന് ജന്നത്ത് (സ്വര്‍ഗം) എന്ന് പേരിട്ടു. എന്നാല്‍ പിന്നീട് അദ്ദേഹം വീടിന്റെ പേര് മന്നത്ത് (പ്രാര്‍ത്ഥന)എന്നാക്കി മാറ്റുകയായിരുന്നു.
3. മന്നത്ത് ഒരു ഹെറിറ്റേജ് കെട്ടിടം
1920കളില്‍ നിര്‍മ്മിച്ച മന്നത്ത് ഗ്രേഡ് III പൈതൃകഘടനയില്‍ ഉള്‍പ്പെടുന്ന കെട്ടിടമാണ്. INTACH റിപ്പോര്‍ട്ട് അനുസരിച്ച് പ്രാദേശിക പ്രാധാന്യം, പ്രത്യേക വാസ്തുവിദ്യാ രീതി,ചരിത്രപരമായ മൂല്യം എന്നിവയുള്ള കെട്ടിടങ്ങള്‍ക്കാണ് ഈ പദവി നല്‍കിവരുന്നത്. എന്നാല്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയ മന്നത്ത് ഇപ്പോള്‍ ആഡംബര ബംഗ്ലാവായി മാറിയിരിക്കുകയാണ്.
advertisement
4. ആഡംബര സൗകര്യങ്ങള്‍
മന്നത്തിനുള്ളില്‍ മറ്റൊരു ലോകം തന്നെ പുനസൃഷ്ടിച്ചിരിക്കുകയാണ്. ടെന്നീസ് കോര്‍ട്ട്, ഹോം ലൈബ്രറി, വിശാലമായ ലിവിംഗ് ഏരിയ, അത്യാധുനിക സൗകര്യങ്ങളുള്ള ജിം, സ്വിമ്മിംഗ് പൂള്‍, ഓഡിറ്റോറിയം, ബോക്‌സിംഗ് റിംഗ് എന്നിവയും വീടിനുള്ളില്‍ ഒരുക്കിയിരിക്കുന്നു. വീടിനുള്ളില്‍ ഒരു തിയേറ്ററും സജ്ജീകരിച്ചിട്ടുണ്ട്. ബോളിവുഡ് ക്ലാസിക് ചിത്രങ്ങളായ ഷോലെ, മുഗള്‍ -ഇ-അസം, റാം ഓര്‍ ശ്യാം എന്നിവയുടെ വിന്റേജ് പോസ്റ്ററും തിയേറ്ററില്‍ സ്ഥാപിച്ചിട്ടുണ്ട്.
5. മന്നത്തിന്റെ ശില്‍പ്പി
മന്നത്ത് ഇന്ന് കാണുന്ന രീതിയില്‍ നവീകരിച്ചെടുക്കുന്നതിന് നേതൃത്വം കൊടുത്തത് ഗൗരി ഖാനും ആര്‍ക്കിടെക്റ്റായ കെയ്ഫ് ഫഖിഹുമാണ്. വര്‍ഷങ്ങളെടുത്താണ് മന്നത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. നിലവില്‍ ഡിസൈനറായ രാജീവ് പരേഖ് ആണ് വീടിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആറ് നിലയുള്ള വീട്ടില്‍ നിരവധി കിടപ്പുമുറികളും ലൈബ്രറിയും, ജിമ്മും, ഓഡിറ്റോറിയവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ അതിഗംഭീരമായ സെലിബ്രിറ്റി ഭവനങ്ങളിലൊന്നാണ് മന്നത്ത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഷാരൂഖിന്റെ സ്വന്തം 'മന്നത്ത്'; ആഡംബര ബംഗ്ലാവിന്റെ അഞ്ച് പ്രത്യേകതകള്‍
Next Article
advertisement
ശബരിമല സ്വർണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയുമായി ദേവസ്വം ബോർഡിന് ബന്ധമില്ലെന്ന് പി എസ് പ്രശാന്ത്
ശബരിമല സ്വർണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയുമായി ദേവസ്വം ബോർഡിന് ബന്ധമില്ലെന്ന് പി എസ് പ്രശാന്ത്
  • ശബരിമല സ്വർണമോഷണത്തിൽ ദേവസ്വം വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് കിട്ടിയശേഷം കൂടുതൽ നടപടി ഉണ്ടാകും.

  • ദേവസ്വം ബോർഡിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ല; എല്ലാ രേഖകളും തങ്ങളുടെ പക്കലുണ്ടെന്ന് പി എസ് പ്രശാന്ത്.

  • മണ്ഡലകാലം സുഗമമായി നടത്താൻ പ്രതിപക്ഷം സഹകരിക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.

View All
advertisement