advertisement

Hema Committee Report| താരങ്ങളുടെ മൗനം കുറ്റബോധം കൊണ്ട്; സിനിമയിൽ പവർ ​ഗ്രൂപ്പുണ്ടെന്ന് ഷമ്മി തിലകൻ

Last Updated:

സംവിധായകൻ വിനയന്റെ വിഷയത്തിൽ താൻ മൊഴി കൊടുത്തിരുന്നെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തന്റെ മൊഴിയെടുത്തില്ലെന്നും ഷമ്മി തിലകൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരങ്ങൾ പ്രതികരിക്കാത്തത് കുറ്റബോധം കൊണ്ടാണെന്ന് നടൻ ഷമ്മി തിലകൻ. സിനിമയിൽ പവർ ​ഗ്രൂപ്പുണ്ടെന്നും ഷമ്മി തിലകൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷമ്മി തിലകൻ.
സിനിമയിലെ പവർ ​ഗ്രൂപ്പിൽ ഉള്ളത് ആരൊക്കെയാണെന്നത് രഹസ്യമായ കാര്യമാണ്. പവർ ​ഗ്രൂപ്പിനെ കുറിച്ച് ആദ്യമായി പുറത്ത് പറ‍ഞ്ഞത് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അല്ലെന്നും ഷമ്മി തിലകൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരങ്ങളുടെ മൗനം കുറ്റബോധം കൊണ്ടോ അസുഖം കൊണ്ടോ ആകാമെന്നും ഷമ്മി തിലകൻ വ്യക്തമാക്കി.
സംവിധായകൻ വിനയന്റെ വിഷയത്തിൽ താൻ മൊഴി കൊടുത്തിരുന്നെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തന്റെ മൊഴിയെടുത്തില്ലെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അമ്മയിൽ ഭിന്നതയില്ലെന്ന് സംഘടനയുടെ സെക്രട്ടറി സിദ്ദിഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അമ്മയ്ക്ക് ആരിൽ നിന്നും പരാതി ലഭിച്ചിട്ടില്ല. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഏതെങ്കിലും കുറ്റവാളികളെ കുറിച്ച് പറയുന്നുണ്ടെങ്കിൽ അത് പൊലീസ് അന്വേഷിക്കണം. അല്ലാതെ അംഗങ്ങളെയാകെ അടച്ചാക്ഷേപിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Hema Committee Report| താരങ്ങളുടെ മൗനം കുറ്റബോധം കൊണ്ട്; സിനിമയിൽ പവർ ​ഗ്രൂപ്പുണ്ടെന്ന് ഷമ്മി തിലകൻ
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement